യുഎസ് പിന്തുണയോടെ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി. ഇന്നു മുതല്‍ നടപടി ആരംഭിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും, യുഎസില്‍നിന്ന് ഇതിനുള്ള 'പച്ചക്കൊടി' കിട്ടിയില്ലെന്ന് ഇസ്രയേല്‍ മന്ത്രി സീവ് എല്‍കിന്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലം, ഗാസാ സ്ട്രിപ് എന്നിവ പൂര്‍ണ സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാഗമാണെന്നാണ് പതിറ്റാണ്ടുകളായി പലസ്തീന്‍ വാദിക്കുന്നത്. പ്രശ്‌നത്തില്‍ നെതന്യാഹുവിനോടു വിയോജിച്ച് സഖ്യകക്ഷി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് രംഗത്തുവന്നു. ഇപ്പോഴത്തെ മുന്‍ഗണന കോവിഡ് നിയന്ത്രണവും സാമ്പത്തികരംഗത്തെ തളര്‍ച്ച മറികടക്കലുമാണെന്നും ഗാന്റ്‌സ് പറഞ്ഞു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് സംയോജനം യാഥാര്‍ഥ്യമാക്കണമെന്നാണ് നെതന്യാഹുവിന്റെ താല്‍പര്യം. മുന്‍ പട്ടാള മേധാവി കൂടിയായ ഗാന്റ്‌സ് ആകട്ടെ രാജ്യന്തര തലത്തില്‍ ആലോചനകള്‍ നടത്തിയ ശേഷമേ മുന്നോട്ടു പോകാവൂ എന്ന നിലപാടുകാരനാണ്. 3 തവണ തിരഞ്ഞെടുപ്പു നടന്നിട്ടും ആര്‍ക്കും ഭൂരിപക്ഷം കിട്ടാഞ്ഞതിനെത്തുടര്‍ന്നാണ് കഴിഞ്ഞമാസം, എതിരാളികളായിരുന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കി അധികാരമേറ്റത്. സഖ്യധാരണ പ്രകാരം സര്‍ക്കാര്‍ നടപടികള്‍ക്കു മേല്‍ നെതന്യാഹുവിനും 18 മാസത്തിനു ശേഷം ്രപധാനമന്ത്രി പദത്തിലെത്താനിരിക്കുന്ന ഗാന്റ്‌സിനും പരസ്പരം വീറ്റോ അധികാരമുണ്ട്. രണ്ടുപേരും യോജിപ്പിലെത്താതെ ഒന്നും നടക്കില്ലെന്നര്‍ഥം. എന്നാല്‍, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലിന്റെ കാര്യത്തില്‍, ഗാന്റ്‌സിന്റെ സമ്മതമില്ലാതെ കാബിനറ്റിനു മുന്നിലോ പാര്‍ലമെന്റിനു മുന്നിലോ നിര്‍ദേശം മുന്നോട്ടു വയ്ക്കാന്‍ നെതന്യാഹുവിന് അവകാശമുണ്ട്. സര്‍ക്കാരിന്റെ ഭാവി തന്നെ അപകടത്തിലാക്കി നെതന്യാഹു അതിനു തയാറാകുമോ എന്നാണ് അറിയേണ്ടത്. യുഎന്‍ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ യൂണിയന്‍, പ്രധാന അറബ് രാജ്യങ്ങള്‍ എന്നിവരെല്ലാം നെതന്യാഹുവിന്റെ നീക്കത്തോട് കടുത്ത എതിര്‍പ്പു വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടിച്ചേര്‍ക്കല്‍ നീക്കം മേഖലയില്‍ വിനാശകാരിയായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് പറഞ്ഞു. ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഉപമന്ത്രി ജയിംസ് ക്ലെവര്‍ലി പറഞ്ഞു. വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തില്‍ വിട്ടുനല്‍കുകയും ചെയ്യുക എന്നതാണ് ജനുവരിയില്‍ ട്രംപ് മുന്നോട്ടു വച്ച മധ്യപൂര്‍വദേശ രൂപരേഖ. ഇത് പലസ്തീന്‍ തള്ളിക്കളഞ്ഞതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....