ആരോപണ പെരുമഴ സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാരപ്രദമായി നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ പുതിയ തന്ത്രവുമായി ചെന്നിത്തലയും കോണ്‍ഗ്രസിലെ യുവ തുര്‍ക്കികും രംഗത്ത്. പ്രതിദിന പത്രസമ്മേളനം നടത്തി കൊവിഡ് പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചരണം ജനം തള്ളിയതോടെയാണ് കോണ്‍ഗ്രസിന്റെയും ചെന്നിത്തലയുടെ പി ആര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി പുതിയ രീതിസ്വീകരിച്ചിരരിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി ആരോപണങ്ങള്‍ ഉന്നയിക്കുക അതുമായി ബന്്ധപ്പെട്ട ചര്‍ച്ച കള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ജനം കണ്‍ഫ്യഷനില്‍ ആകുമെന്നുമാണ് ഉപദേശം. പഴയ കെ എസ് യു നേതാവും ബാലകൃഷ്ണപിള്ളയുടെ ബന്ധുവുമായി ഒരു റിട്ടയേര്‍ഡ് പത്രപ്രവര്‍ത്തകനെ കൂടി പ്രചരണ വിഭാഗത്തില്‍ നിയമിച്ചാണ് പുതിയ നീക്കങ്ങള്‍ നേരത്തെ തന്നെ കേരളകൗമുദിയില്‍ നിന്ന് പിരിഞ്ഞ ഒരാള്‍ ചെന്നിത്തലയ്‌ക്കൊപ്പമുണ്ട്. ഇതു കൂടാതെ പി ആര്‍ നോക്കാന്‍ ആറു പ്രഗല്‍ഭരുണ്ട്. ഇതിനെല്ലാം പുറമെയാണ് മുബൈ ഓഫീസുള്ള കമ്പനി കോണ്‍ഗ്രസ് പി ആര്‍ മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. അവരാണ് ഇപ്പോള്‍ ആരോപണ പെരുമഴ തന്ത്രത്തിന് പിന്നില്‍. ജൂലൈ 5 മുതല്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യ മീഡിയയിലൂടെയും ചാനലിലൂടെയും പ്രതിദിന ആരോപണങ്ങളുമായി വരും. രണ്ട് രാഷ്ട്രീയ ആഴ്ച്ചപതിപ്പുകളില്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍ ഒഴുക്കാനും നീക്കമുണ്ട്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായിരിക്കുന്ന ആഴ്ച്ചപതിപ്പുകള്‍ കോപ്പി വാങ്ങികേരളം മുഴുവന്‍ വിതരണം നടത്താം എന്ന രീതിയിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇ മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപയ്ക്ക് 3000 വൈദ്യുത ബസ് വാങ്ങുന്നതിനുള്ള സാധ്യതാപഠനത്തിന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ഒടുവിലെ ആരോപണം. കണ്‍സള്‍ട്ടന്‍സി നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡം പാലിച്ചാണെന്ന വസ്തുത പുറത്തുവന്നതോടെ ഈ ആരോപണവും പൊളിഞ്ഞു. അതിനുമുന്‍പ് റീ ബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണം ഞാറാഴ്ച്ച പിന്‍വലിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐസിയുടെ (നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സര്‍വീസസ്) എംപാനല്‍ പട്ടികയിലുള്ളതാണ് കമ്പനി. എന്‍ഐസി നിശ്ചയിച്ച 82 ലക്ഷം രൂപയാണ് ഫീസ് നിശ്ചയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 'ജിം' നിക്ഷേപ സംഗമത്തിന്റെ ചുമതല ഈ കമ്പനിക്കായിരുന്നു. നേരത്തെ സ്പ്രിങ്ക്ളര്‍, ഖനനം തുടങ്ങിയ ആരോപണവും ഉണ്ടയില്ലാവെടിയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....