കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ബി ജെ പി യിലും രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയും ഇടതു കക്ഷികളും ഉയര്‍ത്തിയ അതേ വിമര്‍ശനങ്ങളാണ് ശനിയാഴ്ച്ച കൊച്ചിയില്‍ നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. സ്വന്തം സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ ക്കരു ഇടപടലും നടത്തുന്നില്ല. പ്രധാനമന്ത്രി കേരളത്തെ അഭിനന്ദിക്കുമ്പോള്‍ നമ്മുടെ നേതാവ് വിമര്‍ശിക്കുന്നു. കേരളത്തിനുള്ള വിമര്‍ശനവും അഭിനന്ദനവും സി പി എമ്മിനല്ല മലയാളിളെയാണ് വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്. ഇത് തിരിച്ചറിയാതെ സ്വന്തം ജനങ്ങളുടെ മുന്നില്‍ വിഢിവേഷം കെട്ടുകയാണ് മന്ത്രി. മന്ത്രിയുടെ ക്കാഫീസിലെ കോണ്‍ഗ്രസുകാരനായ ഉദ്യോഗസ്ഥന്റെ തളത്തിനൊത്ത് തുള്ളുമ്പോള്‍ പാര്‍ട്ടിക്കാരെ മറക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളും തര്‍ക്കങ്ങളും പറഞ്ഞുതീര്‍ക്കാന്‍ ആര്‍എസ്എസ് നിര്‍ദേശപ്രപകാരം വിളിച്ചുചേര്‍ത്ത യോഗത്തിലാണു മുരളീധരനെതിരെ ആരോപണം ഉയന്നത്. കൊവിഡ് പ്രതിരോധപ്രവര്ത്തനങ്ങളെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും മായി മുരളീധരന് നടത്തുന്ന അനാവശ്യ തര്‍ക്കം യോഗത്തില്‍ ചര്‍ച്ചയായി. മന്ത്രി കേരളവിരുദ്ധനിലപാട് സ്വീകരിക്കുന്നു എന്ന തോന്നലാണ് സാധാരണ പ്രവര്‍ത്തകര്‍ക്കടക്കം ഉണ്ടാകുന്നതെന്നും മീഡിയാ പ്ബ്ളിസിറ്റിക്ക്വേണ്ടി ഇങ്ങനെ പെരുമാറരെതുന്നതും സംസാരിച്ചവര്‍ പറഞ്ഞു. ഒ രാജഗോപാലും, അല്‍ഫോണ്‍സ് കണ്ണന്താനവും കേരളത്തിന്റെ മന്ത്രിമാര്‍ എന്ന നിലയില്‍ പെരുമാറിയപ്പോള്‍ മുരളീധരന്റെ നടപടികള്‍ ബിജെപി കേരളത്തിന് എതിരാണ് എന്ന ധാരണ സൃഷ്ടിക്കുന്നു. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതല്ലന്നും ഇവര്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടു ചേര്‍ന്ന യോഗത്തില്‍ വി.മുരളീധനെതിരെയുള്ള വിമര്‍ശനം കല്ലുകടിയായി. ഡിആര്‍ഡിഒ കേസിലെ പ്രതി മുരളീധരന്റെ ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്ന ആരോപണം സജീവ ചര്‍ച്ചാവിഷയമായി. എന്നാല്‍ ഇക്കാര്യത്തില്‍ വി.മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് യോഗത്തില്‍ സ്വീകരിച്ചത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരും പാര്‍ട്ടി ബന്ധമില്ലാത്തവരും ഉണ്ട്. പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ മുരളീധരന് ചെയ്യുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നുമാണ് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം വിദേശത്തു നിന്നു മടക്കിക്കൊണ്ടുവരുന്നതില്‍ ഇടപെടല്‍ നടത്തിയില്ലെന്നും ആരോപണം ഉന്നയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....