News Beyond Headlines

27 Wednesday
November

കരുതല്‍ വേണം വടക്കന്‍ കേരളം

എടപ്പാളില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണ്. സമൂഹവ്യാപനം അറിയാനുള്ള സെന്റിനല്‍ പരിശോധനയിലാണ് ഇവരുടെ രോഗം കണ്ടെത്തിയത്. അതേസമയം, നിലവില്‍ സമൂഹവ്യാപനമില്ല പക്ഷെ കൂടുതല്‍ ശ്രദ്ധയോടെ നീങ്ങണമെന്ന് നിര്‍ദേശമുണ്ട്.

ഇതിനിടെഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇതേതുടര്‍ന്ന് ഗുരുവായൂര്‍ ഡിപ്പോ അടച്ചു. ജൂണ്‍ 25ന് കെഎസ്ആര്‍ടിസി ബസില്‍ ഗുരുവായൂര്‍-കാഞ്ഞാണി വഴി തൃശൂരിലേക്കുള്ള ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഗുരുവായൂരില്‍ നിന്നുള്ള ഏഴു സര്‍വീസുകള്‍ റദ്ദാക്കി. പലസ്ഥലങ്ങളില്‍ നിന്നായി 25ഓളം ആളുകള്‍ ബസില്‍ കയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയവര്‍ക്ക് കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. എല്ലാ സര്‍ക്കാരുകളോടും വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ചു 110 രോഗികളുടെ പട്ടിക സംസ്ഥാനങ്ങള്‍ കൈമാറി. ഇവരുടെ നാട്ടിലെ വിവരങ്ങളാണ് കേരള ആരോഗ്യ വകുപ്പ് തേടുന്നത്. യാത്ര പുറപ്പെട്ടതിന്റെയും പരിശോധന നടന്നതിന്റെയും തീയതികള്‍, ഇവര്‍ രോഗ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയിട്ടുണ്ടോ, ഇവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കു പോയ നൂറിലേറെ പേര്‍ക്ക് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തി. ഈ രോഗികളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ കേരളം ശേഖരിക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....