ജന്മംകൊണ്ട് മലയാളിയായിവര്‍ ആരും ഇങ്ങനെ സ്വന്തം നാടിനെ കുറ്റം പറയില്ല. കൊറോണ വൈറസ് ബാധ തടയുന്നതിന് കേരളസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ തുടര്‍ച്ചയായി എതിര്‍പ്പുമായി വരുന്ന കേന്ദ്രമന്ത്രി മുരളീധരനെതിരെ ഉയരുന്നത് ഈ വിമര്‍ശനമാണ്. ഒരു സംഭവത്തിലല്ല തുടര്‍ച്ചയായി എല്ലാ കാര്യത്തിലും നെഗറ്റീവ് കണ്ടത്തി അതിലൂടെ വാര്‍ത്തയില്‍ നിറയാനാണ് മന്ത്രി ശ്രമിക്കുന്നത്. ഒരു വാര്‍ത്തചാനലിന്റെ സഹായവും ഇക്കാര്യത്തില്‍ മന്ത്രി ഉറപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും ആരോഗ്യമന്ത്രാലയവും കേരളത്തെ അഭിനന്ദിച്ചിരുന്നു അതൊന്നു താന്‍ അറിഞ്ഞിട്ടില്ല. ഇവിടൊന്നും നടക്കുന്നില്ല, ഇവിടാരും ഒന്നും തരുന്നില്ല എന്നു പറഞ്ഞ് ശ്രദ്ധനേടുകയാണ് മന്ത്രി. മികച്ച ക്വാറന്റൈന്‍ സൗകര്യങ്ങള്‍, ഫലപ്രദമായ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍, കാര്യക്ഷമമായ സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍ തുടങ്ങി രോഗപ്പകര്‍ച്ച തടയുന്നതിന് കേരളം സ്വീകരിച്ച നടപടികള്‍ മാതൃകയാക്കണമെന്നും ആരോഗ്യമന്ത്രാലയം മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്ന സ്ഥിതിവരെയുണ്ടായി. കേരളത്തിന്റെ ഈ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാനാണ് അദ്ദേഹം മല്‍സരിച്ചത്. ഒടുവില്‍ സ്വന്തം മന്ത്രാലയത്തിന്റെ കത്തിനെതിരെയാണ് അദേഹം രംഗത്തുവന്നിരിക്കുന്നത്. വിദേശമന്ത്രാലയം അഭിനന്ദിച്ചത് വ്യാഴാഴ്ചയാണ്. രോഗം പകരാതിരിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന സൂക്ഷ്മവും ജാഗ്രതയോടെയുമുള്ള പ്രതിരോധനടപടികളാണ് വിദേശമന്ത്രാലയത്തിന്റെ ഈ അഭിനന്ദനത്തിന് കാരണം. എന്തേ ഇങ്ങനെ മഹാരാഷ്ട്രയില്‍നിന്നാണ് രാജ്യസഭയില്‍ എത്തിയതെങ്കിലും തലശേരിയില്‍ ജനിച്ച് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിവരെ ഉയര്‍ന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേള്‍ക്കുമ്പോള്‍ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ ഈ വിരോധത്തിന് കാരണം . ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍നിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാന്‍ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാര്‍ലമെന്ററികാര്യം വിദേശകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് മുരളീധരന്‍. പാര്‍ലമെന്റില്‍ ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന വേളയിലൊന്നും ഈ മന്ത്രിയുടെ ശബ്ദം ആരും ശ്രവിച്ചിട്ടില്ല. മെയ്യനങ്ങാതെ കയ്യടിക്ക് വേണ്ടി വിദേശമന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ഏറെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ പ്രത്യേകിച്ചും. എന്നാല്‍, ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനവും മന്ത്രിയില്‍ നിന്നുണ്ടായില്ല. ഇറാഖ് യുദ്ധവേളയില്‍ കെ പി ഉണ്ണികൃഷ്ണന്‍ എന്ന മന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന തരംതാണ പ്രസ്താവനകള്‍ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി മുരളീധരന്‍ ശ്രമിച്ചത്. എന്തിനും ഏതിനും അണ്‍ലോക്ക് ഒന്നിന്റെ ഭാഗമായി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചപ്പോള്‍ കേരളവും അതിന് തയ്യാറായി. അപ്പോള്‍ കേന്ദ്രമന്ത്രിയുടെ ചോദ്യം ആര് പറഞ്ഞിട്ടാണ് പിണറായി ക്ഷേത്രം തുറക്കാന്‍ തയ്യാറായത് എന്നാണ്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിനാല്‍ വിവിധ സംസ്ഥാനങ്ങള്‍ വിവിധങ്ങളായ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന് മാത്രമായിരുന്നു കേന്ദ്രം പൊതു മാനദണ്ഡങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ചാര്‍ട്ടേഡ് വിമാനത്തിന്റെ കാര്യത്തില്‍ മന്ത്രിയുടെ പ്രസ്താവന വിചിത്രമായിരുന്നു. കേരളത്തിനുമാത്രം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്താനാകില്ലെന്നായിരുന്നു ആ പ്രസ്താവന മലക്കം മറിയാന്‍ മടിയില്ലാതെ ആരാണ് പറഞ്ഞത് കൊറോണയുടെ പരിശോധന ഇല്ലാതെയാണ് പ്രവാസികളെ കൊണ്ടുവരുന്നതെന്ന് വന്ദേഭാരത് മിഷന്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ (മെയ് അഞ്ചിന് ) പറഞ്ഞ കേന്ദ്രമന്ത്രി ജൂണ്‍ 16ന് മലക്കം മറിഞ്ഞു. സ്വന്തം പൗരന്മാരെ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍മാത്രം കൊണ്ടുവന്നാല്‍ മതിയെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം ലോകരാജ്യങ്ങള്‍ പരിഹാസത്തോടെയാണ് കാണുക എന്നായി. തട്ടിപ്പ് സംഘം ഡിആര്‍ഡിഒ സ്റ്റാഫാണെന്ന് പറഞ്ഞ് വന്‍തട്ടിപ്പ് നടത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തി മന്ത്രിഓഫീസിലും വസതിയിലും കറങ്ങിത്തിരിഞ്ഞിരുന്ന ആളാണെന്ന പരാതി ഉയര്‍ന്നുവന്നത് ബിജെ പിക്കുള്ളില്‍ പോരായിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....