രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് എത്തിപ്പെട്ട സംസ്ഥാനമായിട്ടും രോഗത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ നാം ഏറെക്കുറെ വിജയിച്ചത് ഒറ്റക്കെട്ടായി നിന്നതുകൊണ്ടും അധികൃതരുടെ ഉപദേശ, നിര്‍ദേശങ്ങള്‍ പാലിച്ചതുകൊണ്ടുമാണ്. കഴിഞ്ഞതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് കേരളം ഇപ്പോള്‍ ഏറ്റെടുക്കുന്നത് . രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രായമായവര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. എന്നു മാത്രമല്ല, സംസ്ഥാനത്ത് ശിശുക്കളുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കുറവും പ്രായമായവരുടെയെണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലുമാണ്. രണ്ടു കൂട്ടര്‍ക്കും അപകടങ്ങളുണ്ടാകാതെ നോക്കേണ്ടതുണ്ട്. പ്രായമായവര്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പലതരം രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങി പ്രത്യേക ശ്രദ്ധ നല്‍കേണ്ട വിഭാഗങ്ങള്‍ നിരവധിയാണ്. വൈറസ് ബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും അവരില്‍ നിന്ന് രോഗം പകരുകയും ചെയ്യുന്ന അവസ്ഥയാണ് ചിലേടങ്ങളില്‍ പ്രത്യക്ഷമായത്. സംസ്ഥാനത്ത് ചിലേടത്തെങ്കിലും കൊവിഡ് വൈറസ് സമൂഹത്തില്‍ പടരുന്നതിനുള്ള സാധ്യത കണ്ടുതുടങ്ങിയിരിക്കുകയാണ്. കേരളം ഏറ്റവും വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ സജ്ജമാകണമെന്ന മുന്നറിയിപ്പായി വേണം ഇതിനുവേണ്ടി താടേത്തട്ടില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും, സന്നദ്ധസേനയും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ കെട്ടഴിച്ചുവിട്ട രീതിയിലാണ് പലരുടെയും പെരുമാറ്റം. രോഗത്തെ കാര്യമായി ഗൗനിക്കേണ്ടതില്ലെന്ന ചിന്ത എങ്ങനെയോ കടന്നുകൂടിയിരിക്കുന്നു. ഇത് സമൂഹത്തിന് അങ്ങേയറ്റം ദോഷകരമായി മാറാനുള്ള സാഹചര്യമാണ് കാണുന്നത്. വൈറസ് ബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും അവരില്‍ നിന്ന് രോഗം പകരുകയും ചെയ്യുന്ന അവസ്ഥയാണ് ചിലേടങ്ങളില്‍ പ്രത്യക്ഷമായത്. താന്‍ രോഗിയാണെന്ന് അറിയാതെ തന്നെ ഒരാള്‍ രോഗവാഹകനാകുമ്പോള്‍ ചുറ്റുമുള്ളവരായിരിക്കും ആദ്യം അപകടത്തിലാകുക. ടെസ്റ്റുകള്‍ വ്യാപകമാക്കുകയും ഈ അപകടം കരുതിയിരിക്കുകയും ഒപ്പമുള്ളവരെ രോഗത്തില്‍ നിന്നു രക്ഷിക്കാന്‍ പരമാവധി പരിശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. പ്രായം ചെന്നവരും അവശതയനുഭവിക്കുന്നവരുമായവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പദ്ധതി ഒരുക്കുന്നുണ്ട്. ഇത്തരക്കാരുടെ വീടുകള്‍ കണ്ടെത്തി മേല്‍നോട്ടത്തില്‍ വച്ച. അവിടെയുള്ളവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അറിയുകയെന്നതും പ്രധാനമാണ്. അതതു പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തങ്ങളുടെ ഡോക്റ്റര്‍മാരെ കാണുന്നതിനും അഭിപ്രായം തേടുന്നതിനുമുള്ള സംവിധാനങ്ങള്‍ ഉണ്ടുക്കയാണ് പഞ്ചായത്തുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....