കരിപ്പൂര്‍ ഗള്‍ഫ് നാടുകളില്‍നിന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചതോടെ വിമാനത്താവളത്തില്‍ സജജമാണ് കേരളത്തിലെ ഡ്രൈവര്‍മാര്‍. അതിന് നേതൃത്വം നല്‍കുന്ന് അവരുടെ യൂണിയനുകളും . അയ്യായിരത്തോളം പേര്‍ വീതമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എത്തിയത്. അവര്‍ക്കെല്ലാം നാട്ടിലേക്കു പുറപ്പെടാനുള്ള ടാക്‌സി വാഹനങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ പ്രവര്‍ത്തിച്ച രീതി പ്രവാസികള്‍ക്ക് തന്നെ അത്ഭുതമായി. 250 പ്രീപെയ്ഡ് ടാക്‌സികളും 6 കെഎസ്ആര്‍ടിസി ബസുകളുമാണു വിമാനത്താവളത്തിലുള്ളത്. (അത്യാവശ്യത്തിന് 40 ആംബുലന്‍സുകളും). അവ തികയാതെ വരുമ്പോള്‍ ഇരുനൂറോളം ടാക്‌സി വാഹനങ്ങള്‍ പുറത്തുനിന്ന് എത്തിക്കുന്നുണ്ട്. ടാക്‌സി കൗണ്ടറിലെ തിരക്ക് ഒഴിവാക്കണമെന്നും ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിനു വിശ്രമം ഉറപ്പാക്കണമെന്നുമാണു ഇപ്പോള്‍ ശ്രമം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുമ്പോള്‍ കൂടുതല്‍ വാഹന സൗകര്യം അധികൃതര്‍ ഉറപ്പുവരുത്തേണ്ടിവരും. വീടുകളിലേക്കോ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കോ മടങ്ങാന്‍ പരിശോധനകള്‍ കഴിഞ്ഞ് യാത്രക്കാര്‍ എത്തിയപ്പോള്‍ ടാക്‌സികള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാവരുതെന്ന് കര്‍ശന നിര്‍ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാര്‍ എത്തിയത് അപ്രതീക്ഷിതമായി . ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവര്‍ ഏറെ നേരം കാത്തിരുന്നു. പിന്നീട് ഇവര്‍ കറങ്ങി നടന്നതു ശ്രദ്ധയില്‍പെട്ട പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കരിപ്പൂര്‍ സിഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ടാക്‌സി ഏര്‍പ്പെടുത്തി നല്‍കി. മുന്‍പില്‍ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗവും പിറകില്‍ യാത്രക്കാര്‍ ഇരിക്കുന്ന സീറ്റും തമ്മില്‍ ബന്ധമില്ലാത്ത വിധം വേര്‍തിരിച്ച ടാക്‌സി വാഹനങ്ങളാണു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. വാഹനത്തില്‍നിന്നു കൊവിഡ് 19 പകരുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കുകയാണു ലക്ഷ്യം.ഗ്ലാസ്, ഷീറ്റ്, റെക്‌സിന്‍ തുടങ്ങിയവകൊണ്ടാണ് വാഹനങ്ങളുടെ ഉള്‍ഭാഗം രണ്ടായി തിരിക്കുന്നത്. യാത്രയ്ക്കു മുന്‍പും ശേഷവും അണുനശീകരണം നടത്തുന്നുമുണ്ട്.യാത്രാ സുരക്ഷയുടെ ഭാഗമായി യാത്രക്കാരുടെ പൂര്‍ണ വിവരങ്ങളും ടാക്‌സി വാഹനത്തിന്റെ വിവരങ്ങളും വിമാനത്താവളത്തില്‍ ശേഖരിക്കും. ജിപിഎസ് സംവിധാനവുമുണ്ട്. യാത്രക്കാര്‍ നിശ്ചിത സമയത്തിനകം എത്തിയില്ലെങ്കില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഓരോ വാഹനവും ദിവസവും രണ്ടോ മൂന്നോ ട്രിപ്പുകള്‍ ഓടുമ്പോള്‍ ഡ്രൈവര്‍മാരുടെ വിശ്രമത്തിനായി പിറ്റേന്ന് വേറെ ഡ്രൈവറെയാണു നിയോഗിക്കുന്നതെന്നും പരമാവധി സേവനം പ്രവാസികള്‍ക്കു നല്‍കുന്നുണ്ടെന്നും വിമാനത്താവളത്തിലെ ടാക്‌സി വിഭാഗത്തിലെ , സിഐടിയു സെക്രട്ടറി അഷ്‌റഫ് നീറാട് പറഞ്ഞു. കൊവിഡ് വ്യാപനം ഭയന്ന് പലരും ഓടാന്‍ മടിക്കുന്നിടത്താണ് പ്രീപെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ മുന്നോട്ടു വന്നിട്ടുള്ളത്. അതും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍. പ്രവാസി യാത്രക്കാര്‍ നല്‍കുന്ന സ്‌നേഹം വലുതാണെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. പ്രവാസികളുമായി പോകുന്ന എയര്‍പോര്‍ട്ട് ടാക്‌സി ആണെന്നറിഞ്ഞാല്‍ ചില ഹോട്ടലുകാര്‍ ഭക്ഷണമോ വെള്ളമോ തരാത്ത സമയവും ഉണ്ടായിട്ടുണ്ട്. എന്നാല്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....