ഏതുപ്രതിസന്ധിയെയും തരണംചെയ്യാനുള്ള സഖാവ് പിണറായി വിജയന്റെ കഴിവ് കാണുമ്പോള്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളാണ് പൈട്ടന്ന് ഓര്‍മവരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയതടവുകാരായി ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ജീവനോടെയോ അല്ലാതെയോ എന്നെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 25,000 രൂപയായിരുന്നു സര്‍ക്കാര്‍ വാഗ്ദാനംചെയ്ത പ്രതിഫലം. സ്വത്തുമുഴുവന്‍ കണ്ടുകെട്ടി. അന്ന് പിണറായി വിജയന്‍ ജയിലില്‍ അനുഭവിച്ച കൊടിയമര്‍ദനം എന്തായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഇരുമ്പഴിക്കുള്ളിലെ ആ ഇരുണ്ടഘട്ടങ്ങളിലൊക്കെ തളരാതെ മുഖമുയര്‍ത്തിനിന്ന അദ്ദേഹത്തെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഇത് എം പി വീരേന്ദ്രകുമാറിന്റെ വാക്കുകള്‍ . 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ കേരളത്തിന്റെ ചരിത്രത്തില്‍ കൊടിയ പീഡനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും ഒട്ടനവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കടന്നു പോയത്. പോലീസിന്റെ അമിതാധികാര ദുര്‍വിനിയോഗം രാഷ്ട്രീയ പ്രവര്‍ത്തകരെ പൊതിരെ വേട്ടയാടപ്പെട്ടിരുന്ന കാലം. ഒളിവു ജീവിതവും രഹസ്യ യോഗങ്ങളും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവരുടെ ഓര്‍മ്മകള്‍ക്ക് വരുന്ന ജൂണ്‍ 25ന് 45 വര്‍ഷം പിന്നിടുകയാണ്. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള പ്രവര്‍ത്തകരുടെ ഉള്ളില്‍ കനലുപോലെ അവ തെളിഞ്ഞു നില്‍പ്പുണ്ട്. അടിയന്തിരാവസ്ഥയുണ്ടാക്കിയ മുറിവുണങ്ങാതെ ഇപ്പോഴും നരക യാതന അനുഭവിക്കുന്നവര്‍ ഇന്നും ചുറ്റിലുമുണ്ട്. അവരില്‍ ഒരാളാണ് കേരള മുഖ്യമന്ത്രി . അനുഭവിച്ചവര്‍ക്ക് പലതുമായിരുന്നു ആ കാലം. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ അനേകം അനുഭവങ്ങളും കഷ്ടപ്പാടുകളും നല്‍കിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത അധ്യായങ്ങളിലൊന്നായ അടിയന്തിരാവസ്ഥ കടന്നു പോയത്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റു ചെയ്തു കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ കൂത്തുപറമ്പ് എംഎല്‍എ പിണറായിക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരമായ പീഡനമാണ്. അഞ്ചുപൊലീസുകാര്‍ ഒരുദിവസം മുഴുവന്‍ മര്‍ദിച്ചു. നിലത്തിട്ടു ബോധം മറയുന്നതുവരെ ചവിട്ടി. കാലുകള്‍ മര്‍ദനത്തില്‍ ഒടിഞ്ഞുതൂങ്ങി. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ ആദ്യം തന്നെ ജയിലിലടയ്ക്കപ്പെട്ട 10 പ്രതിപക്ഷ എംഎല്‍എമാരിലൊരാളായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് 1970 ലാണ് പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. അടിയന്തരാവസ്ഥമൂലം 1977 വരെ ആ സഭ നീണ്ടു. ആ സഭ പിരിയുംവരെ പിണറായി ജയിലില്‍ തന്നെ തുടര്‍ന്നു. പിണറായി വിജയന് ക്രൂരമര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് അന്ന് ബ്രാഞ്ച് കമ്മികള്‍ പ്രത്യേക യോഗം ചേര്‍ന്ന് പോസ്റ്റര്‍ പ്രചരണം നടത്താന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പോസ്റ്ററുകള്‍ എഴുതി കവലകളിലും മറ്റും പതിച്ചു. സംഭവമറിഞ്ഞ് പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങി. പോസ്റ്ററുകള്‍ പ്രചരിപ്പിച്ചവരെ തെരഞ്ഞുപിടിച്ച് അറസ്റ്റു ചെയ്യാന്‍ തുടങ്ങി. പിടിച്ചവരെ മൂന്നു ദിവസം തടങ്കലില്‍ വച്ചതിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. രാമപുരത്തെ അമ്പലത്തിന്റെ ചുമരില്‍ അടിയന്തിരാവസ്ഥ അറബിക്കടലില്‍ എന്നെഴുതിയതിനു പുറമേ ഇന്ദിരാ ഗാന്ധി രാജിവെക്കുക, ഇന്ദിരാ മൂര്‍ദ്ദാബാദ് തുടങ്ങിയ മുദ്രാവാക്യം എഴുതിയെന്നായിരുന്നു കോടതില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. അവരും മാസങ്ങളോളം പുറം ലോകം കണ്ടില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം പിണറായി കൂത്തുപറമ്പില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും നിയമസഭയിലെത്തി. രക്തം പുരണ്ട വസ്ത്രങ്ങളുമായി പിണറായി സഭയില്‍ 1977 മാര്‍ച്ച് 30 നു നടത്തിയ പ്രസംഗം ചരിത്രമാണ്. അടിയന്തരാവസ്ഥക്കാലത്ത് തനിക്ക് ലോക്കപ്പിലേറ്റ ഭീകര മര്‍ദ്ദനതതിന്റെ ചിത്രം അദ്ദേഹം വരച്ചുകാട്ടി. അത് കേരളം അറിയേണ്ട ചരിത്രമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....