കോവിഡ് പശ്ചാത്തലത്തില്‍ ദുബായ് മത്സ്യോല്‍പാദനം കൂട്ടാന്‍ സമഗ്രപദ്ധതി തയാറാക്കി. ഇറക്കുമതി കുറയ്ക്കുന്നിന് ഫാമുകളില്‍ മത്സ്യം വളര്‍ത്തി ആഭ്യന്തര ഉല്‍പാദനം കൂട്ടുകയാണ് ലക്ഷ്യം. പ്രധാന മത്സ്യ ഇനങ്ങള്‍ ശാസ്ത്രീയ രീതിയില്‍ വളര്‍ത്താനുള്ള ഫാമുകള്‍ വിവിധ എമിറേറ്റുകളില്‍ സ്ഥാപിക്കും. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും പദ്ധതികള്‍ സഹായകമാകും. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാനുള്ള ബഹുമുഖ പദ്ധതികളുടെ ഭാഗമായാണിത്. ഇതിന്റെ സാധ്യതകള്‍ വിലയിരുത്താന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരടങ്ങുന്ന ഉന്നതതല സംഘം ജബല്‍അലി ഫിഷ് ഫാം സന്ദര്‍ശിച്ചു. ജലാശയങ്ങളില്‍ കൂടുകളിലും മറ്റും സ്വാഭാവിക രീതിയില്‍ മത്സ്യം വളര്‍ത്തുന്ന പദ്ധതിക്കു പുറമെയാണ്. ശാസ്ത്രീയ രീതിയിലുള്ള ഫാമുകള്‍ വിവിധ മേഖലകളില്‍ സ്ഥാപിച്ചുവരുകയാണ്. ഈ മേഖലയില്‍ പരമ്പരാഗത അറിവുകളേറെയുള്ള രാജ്യമാണ് യുഎഇ. ജബല്‍അലി ഫാമില്‍ നിന്ന് പ്രതിവര്‍ഷം 3,000 ടണ്‍ മത്സ്യ വിളവുണ്ട്. ജൈവ രീതിയിലാണ് പരിപാലനം. ദിബ്ബ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലും ഫാമുകളുണ്ട്. ഷേരി, സാല്‍മണ്‍, രുചികരമായ ചെറു മത്സ്യങ്ങള്‍ എന്നിവ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വളര്‍ത്താന്‍ കഴിയുന്ന ഹാച്ചറികള്‍ നിര്‍മിക്കും. മത്സ്യത്തൊഴിലാളികളുടെ കൂടി സഹകരണത്തോടെയാണു പദ്ധതി. ഉമ്മുല്‍ഖുവൈനിലെ കണ്ടല്‍ മേഖലകളില്‍ ലോഹംകൊണ്ടുള്ള കൂറ്റന്‍ കൂടുകളില്‍ മത്സ്യം വളര്‍ത്താനുള്ള പദ്ധതിയും കൂടുതല്‍ മേഖലകളിലേക്ക് വരികയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....