News Beyond Headlines

27 Wednesday
November

കളംമുറുക്കി വേണുഗോപാല്‍ പുറത്തേക്ക് ഇറങ്ങാന്‍ ലീഗ്

  കേരളം കോണ്‍ഗ്രസ് ഗ്രൂപ്പ് പോരും രമേശ് ഉമ്മന്‍ചാണ്ടി തര്‍ക്കവും മൂലം കലുഷികമായ യു ഡി എഫില്‍ നിന്ന് സ്വനതം തടി രക്ഷിച്ചെടുക്കാനുള്ള ശ്രമം മുസ്‌ളീം ലീഗ് തുടങ്ങി. മലപ്പുറത്ത് യു ഡി എഫിന് പുറത്ത് കൂട്ടകെട്ട് ഉണ്ടാക്കിയ ലീഗ് അതുവെച്ച് കോണ്‍ഗ്ഡ്ഡുമായി വിലപേശല്‍ തുടങ്ങിക്കഴിഞ്ഞു. അങ്കം തുടര്‍ന്നാല്‍ തങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കേണ്ടിവരും എന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ ഇവര്‍ അറിയിച്ചു കഴിഞ്ഞു. യുഡിഎഫില്‍ പ്രശ്നങ്ങളുണ്ടെന്നും മൂടിവച്ചിട്ട് കാര്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചത് ഇതുമൂലമാണ്. ഉമ്മന്‍ചാണ്ടി--ചെന്നിത്തല തര്‍ക്കം മുറുകുന്നതിനിടെ ഇരുവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍കൂടി രംഗത്തുവന്നു. ദേശീയ രാഷ്ട്രീയം മതിയാക്കി കേരളത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് കെ സി വേണുഗോപാല്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വ്യക്തമാക്കിയത് . കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയം തനിക്കില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞത്. ചെന്നിത്തലയുമായി ചേര്‍ന്ന് കെ സി വേണുഗോപാലിന്റെ മടങ്ങിവരവിന് തടയിടാനുള്ള തന്ത്രമാണ് എ ഗ്രൂപ്പിലെ രണ്ടാമന്‍മാര്‍ മെനയുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്കും ചെറിയ പേടി വേണുഗോലിന്റെ കാര്യത്തിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം അത്രരസിക്കാത്ത മട്ടിലാണ് ഇപ്പോള്‍ ചെന്നിത്തലയുടെ വിശ്വസ്ഥനായ ഉദ്ദേശിച്ചല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ നിലപാട്. അതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫ് അന്ത്യശാസനം തള്ളിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനുമുമ്പില്‍ കാഴ്ചക്കാരായി കോണ്‍ഗ്രസ്. മുസ്‌ളീലീഗ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിസലെ ഒരു വിഭാഗത്ത ഒപ്പം നിര്‍ത്തി വിലപേശലിനാണ് ലീഗിന്റെ ശ്രമം . രണ്ടുവിഭാഗം നേതാക്കളുമായി കുഞ്ഞാലിക്കുട്ടിതന്നെ ചര്‍ച്ച നടത്തുന്നുണ്ട്. ഇപ്പോള്‍ ക്കന്നിച്ചു നിന്നാല്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കാം എന്നതാണ് ഉള്ളിലിരുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണം മുസ്ലിം ലീഗിന്റെ പരിഗണനയിലുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നതു സംബന്ധിച്ച സര്‍ക്കുലറും വന്നിരുന്നു. അതില്‍ പാര്‍ട്ടിയുടെ പേരു പറയുന്നില്ല. യുഡിഎഫിന് വിജയസാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ ജനകീയ മുന്നണി രൂപീകരിക്കാനാണ് പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറില്‍ പറയുന്നത്. 'യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറുള്ളതും നമുക്ക് സഹകരിക്കാന്‍ പറ്റുന്നതുമായ പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ നീക്കുപോക്കുകള്‍ നടത്താവുന്നതാണ്,' സര്‍ക്കുലര്‍ പറയുന്നു. ഒരു വീട്ടില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയേ ആകാവൂ എന്നും നിര്‍ദ്ദേശമുണ്ട്. യുവാക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കണം. മൂന്നുതവണ തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളായവര്‍ക്ക് വീണ്ടും ടിക്കറ്റ് നല്‍കേണ്ടെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തിലൂടെ കരുത്ത് കുറച്ചു കൂടി കൂട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ഒറ്റയ്ക്കു പൊരുതാം എന്ന നിലയിലാണ് ഇവരുടെ പോക്ക്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....