ആറ് പതിറ്റാണ്ടിലേറെയായി ഫയല്‍ക്കെട്ടില്‍ കുരുങ്ങിക്കിടക്കുന്ന പദ്ധതി, തമിഴ്‌നാടുമായി സമവായമുണ്ടാക്കി നടപ്പാക്കുന്നു. സുപ്രീംകോടതി ഉത്തരവിലൂടെ കേരളത്തിന് ലഭ്യമായ 2.87ടി.എം.സി കാവേരിജലം ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ 4255 ഹെക്ടര്‍ തരിശുഭൂമിയില്‍ ജലസേചനത്തിനും ആദിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാനും വ്യവസായങ്ങള്‍ക്കും സൗകര്യപ്രദമാവുന്നഅട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . ശിരുവാണി നദിക്ക് കുറുകെ 450മീറ്റര്‍ നീളവും 52മീറ്റര്‍ ഉയരവുമുള്ള ഡാം പണിയും. 74.27ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിന് പകരം ഭൂമി നല്‍കും. 294ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ, കാവേരിയില്‍ നിന്ന് കേരളത്തിന് ഭവാനിപ്പുഴയില്‍ ലഭിക്കേണ്ട ജലം പൂര്‍ണമായി വിനിയോഗിക്കാനാവും. പറമ്പിക്കുളം-ആളിയാര്‍ കരാറുണ്ടെങ്കിലും തമിഴ്‌നാട് വെള്ളം വിട്ടുനല്‍കാത്തതിനാല്‍ ചിറ്റൂര്‍ പുഴയിലേക്ക് വെള്ളമെത്താതെ കൃഷിനാശവും കുടിവെള്ളക്ഷാമവും പതിവാണ്. പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം ഡാമുകളില്‍ 16.5ടി.എം.സി ജലമെത്തിയാലേ ,കേരളത്തിന് 2.5 ടി.എം.സി ജലം തമിഴ്‌നാട് നല്‍കൂ. ഇത് കിട്ടാറേയില്ല. ആനമലയാറില്‍ നിന്ന് കേരളം നല്‍കാമെന്നേറ്റ 2.5ടി.എം.സി വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചാണ് അട്ടപ്പാടി പദ്ധതിയില്‍ സമവായം. 2018ല്‍ കേരളം തയ്യാറാക്കിയ വിശദപദ്ധതി രേഖയില്‍ (ഡി.പി.ആര്‍) തമിഴ്‌നാട് തടസവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, കാവേരി കേസില്‍ സുപ്രീംകോടതി ഉത്തരവും കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് പുതിയ ഡി.പി.ആര്‍ കേന്ദ്ര ജലക്കമ്മിഷന് സമര്‍പ്പിച്ചതിനാല്‍, തമിഴ്‌നാടിന്റെ തടസവാദങ്ങള്‍ നിലനില്‍ക്കില്ല. പദ്ധതിക്ക് അന്തിമാനുമതി പരിഗണനയിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.പരിസ്ഥിതി ആഘാത പഠനം ആഗസ്റ്റില്‍ പൂര്‍ത്തിയാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....