News Beyond Headlines

27 Wednesday
November

ടീമുകളെത്തി; നാളെ ആവേശപ്പോരാട്ടം

കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഒരുദിനം മാത്രം ശേഷിക്കെ, കൊച്ചി ക്രിക്കറ്റ് ആവേശത്തിലാഴ്ന്നുകഴിഞ്ഞു. മത്സരത്തിനായി ടീമുകള്‍ ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തി. മുംബൈയില്‍ നിന്ന് സ്‌പൈസ് ജെറ്റിന്റെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 1.10-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ടീമുകള്‍ക്ക് ഊഷ്മള വരവേല്പാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലൊരുക്കിയത്. കഥകളിയും പഞ്ചവാദ്യവുമുള്‍പ്പെടെ തനത് കേരളീയ ശൈലിയിലായിരുന്നു സ്വീകരണം. ബെന്നി ബെഹനാന്‍ എം.എല്‍.എ, സ്വാഗതസംഘം കണ്‍വീനര്‍ അജിത്ത് പട്ടത്ത് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ താരങ്ങളെ സ്വീകരിച്ചു. മുംബൈയില്‍ ടെസ്റ്റ് ടീമില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളാണ് ഉച്ചയോടെ എത്തിയ ആദ്യസംഘത്തിലുണ്ടായിരുന്നത്. യുവ്‌രാജ് സിങ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, മോഹിത് ശര്‍മ തുടങ്ങിയവര്‍ രാത്രിയോടെയും കൊച്ചിയിലെത്തി ടീമിനൊപ്പം ചേര്‍ന്നു. കോച്ച് ഡങ്കന്‍ ഫ്ലച്ചര്‍ ഉള്‍പ്പെടെ പത്തംഗ ഒഫീഷ്യല്‍ സംഘവും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ബുധനാഴ്ച ഇരുടീമുകളും കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഇന്ത്യന്‍ ടീം രാവിലെ 10 മുതല്‍ ഒരുമണിവരെയും വെസ്റ്റിന്‍ഡീസ് ടീം ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു മണി വരെയുമാണ് പരിശീലനം തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. വിരമിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുള്ള ആദരസൂചകമായി കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിരിക്കുന്ന സച്ചിന്‍ പവലിയന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയാണ് സച്ചിന്‍ പവലിയന്റെ പ്രഖ്യാപനം നിര്‍വഹിക്കുക. ഇന്ത്യ, വെസ്റ്റിന്‍ഡീസ് ടീമംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കും. പവലിയനില്‍ സജ്ജമാക്കിയിരിക്കുന്ന ആറടി നീളമുള്ള രണ്ട് ബാറ്റുകളിലായി ഇരു ടീമംഗങ്ങളും കൈയൊപ്പ് ചാര്‍ത്തും. സിനിമാതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാര്‍ ടൂര്‍ണമെന്റിന്റെ ട്രോഫി അനാച്ഛാദനം ചൊവ്വാഴ്ച രാത്രി താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നായകന്‍ ധോനിയും വിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയിന്‍ ബ്രാവോയും ചേര്‍ന്ന് നിര്‍വഹിച്ചു. അതേസമയം മഴ കളിയെ ചതിക്കുമോയെന്ന ആശങ്ക തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു കൊച്ചിയുടെ ആകാശം. രാത്രിയും മഴ തുടരുന്നുണ്ട്. എന്നാല്‍ തലേന്ന് രാത്രി പോലും മഴ പെയ്താലും പിറ്റേന്ന് ഉച്ചയോടെ കളി നടത്താനാകുമെന്നാണ് കെ.സി.എ.യുടെ പ്രതീക്ഷ. മഴകാരണം ഒരു പന്തുപോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി പണം മടക്കി നല്കുമെന്ന് കെ.സി.എ. പ്രസിഡന്റ് ടി.സി. മാത്യു വ്യക്തമാക്കുകയും ചെയ്തു. മത്സരത്തിനുള്ള ടിക്കറ്റുകളുടെ വില്പന ബുധനാഴ്ച അവസാനിക്കും. മത്സരദിനം ടിക്കറ്റ് വില്പന ഉണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.IV

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....