കൊവിഡിനു ശേഷമുള്ള കാലത്ത് വൻശക്തിയായി നിൽക്കാനുള്ള ചൈനയുടെ പരിശ്രമങ്ങൾക്ക് അമെരിക്കയും ഇന്ത്യയും അടങ്ങുന്ന രാജ്യസമൂഹം എത്രമാത്രം വെല്ലുവിളി ഉയർത്തുമെന്ന ചർച്ച അടുത്തകാലത്തു സജീവമാണ്. ഡോണൾഡ് ട്രംപ് ഒരിക്കൽക്കൂടി യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യ- യുഎസ് ബന്ധങ്ങൾ കൂടുതൽ ദൃഢമാകുമെന്നും ഇന്ത്യയുടെ വിശാല വിപണി ചൈനയെക്കാൾ ഉപകാരപ്രദമായി വിനിയോഗിക്കാൻ യുഎസിനു കഴിയുമെന്നും അനുമാനിക്കുന്നവരുണ്ട്. ചൈനാവിരുദ്ധ പ്രസ്താവനകളും നടപടികളുമാണ് യുഎസിൽ കൊവിഡ് വ്യാപിച്ചതിനു ശേഷം ട്രംപ് രാഷ്ട്രീയമായും അല്ലാതെയുമുള്ള പ്രതിരോധത്തിന് ഉപയോഗിക്കുന്നത്. ഓസ്ട്രേലിയയും ജപ്പാനും പോലുള്ള രാജ്യങ്ങളും ചൈനയോട് അതൃപ്തിയുള്ളവരാണ്. ഇന്ത്യയുമായി ഈ രാജ്യങ്ങൾ അടുത്ത സൗഹൃദവും പുലർത്തുന്നു. കൊവിഡിന്റെ ഉത്ഭവ കേന്ദ്രമെന്ന നിലയിൽ അതു പുറത്തേക്കു വ്യാപിക്കാതിരിക്കാൻ വേണ്ട ജാഗ്രത ചൈന കാണിച്ചില്ലെന്നും യഥാസമയം വിവരങ്ങൾ കൈമാറിയില്ലെന്നുമുള്ള പരാതി പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾക്കുമുണ്ട്. ഇതെല്ലാം ചേർന്ന് തങ്ങളുടെ ആഗോള വ്യവസായ- സാമ്പത്തിക സാധ്യതകളെ തകിടംമറിക്കുമോ എന്ന ആശങ്ക വിട്ടുമാറിക്കാണില്ല ചൈനയിലെ രാഷ്ട്രീയ നേതൃത്വത്തിന്. പാക്കിസ്ഥാന്റെയും നേപ്പാളിന്റെയും സഹായത്തോടെ ഇന്ത്യയെ സമ്മർദത്തിലാക്കുക, അങ്ങനെ യുഎസുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിനു തടയിടുക തുടങ്ങിയ പദ്ധതികൾ ചൈനയ്ക്കുണ്ടെന്ന സൂചനകൾ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നുണ്ട്. അതിർത്തിയിലെ പ്രശ്നങ്ങൾ അതിന്റെ ഭാഗമാണെന്നാണു കരുതുന്നതും. ഏറ്റവും അവസാനം ഗാൽവൻ താഴ്വരയിൽ ചൈനീസ് സേനയുടെ കടന്നുകയറ്റവും ഇന്ത്യൻ സൈനികരെ നിഷ്ഠൂരമായി നേരിട്ടതും വരെയുള്ള സംഭവവികാസങ്ങൾ ഇതിന്റെയൊക്കെ ഭാഗമാകാം. കൊവിഡാനന്തര കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള വെല്ലുവിളികൾ ഒഴിവാക്കാനുള്ള ചൈനയുടെ വ്യാമോഹം സൈനികരുടെ ജീവനെടുക്കുന്നതിൽ വരെയെത്തിയ കൈവിട്ട കളിയായിപ്പോയെന്നാണു കരുതേണ്ടത്. അതിർത്തി പ്രശ്നത്തിന്റെ പേരിൽ അവർ പ്രതീക്ഷിക്കുന്ന സമാധാന ചർച്ചകളിൽ വിലപേശൽ നടത്തി അധീശത്വം ഉറപ്പിക്കുക എന്നത് ഇന്ത്യ എളുപ്പം വഴങ്ങിക്കൊടുക്കില്ല എന്നു തിരിച്ചറിയാനിരിക്കുന്നു ചൈന എന്നു തന്നെയാണ് ഓരോ ഇന്ത്യക്കാരനും ഇപ്പോൾ കരുതുന്നത്. ഗാൽവൻ താഴ്വരയിലെ ചൈനീസ് അതിക്രമത്തിനു പിന്നാലെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾ ചൈനയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ജമ്മു കശ്മീർ മുതൽ തെക്കോട്ട് ചൈനീസ് വിരുദ്ധ വികാരമാണു പ്രതിഫലിക്കുന്നത്. സോഷ്യൽ മീഡിയ നിറയെ ചൈനീസ് ഉത്പന്നങ്ങളും നിക്ഷേപങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളാണ്. ആർഎസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ശക്തമാക്കിക്കഴിഞ്ഞു. നേരത്തേയും സാമ്പത്തിക മേഖലയിൽ ചൈനയ്ക്കു വാതിൽ തുറക്കുന്നതിനെതിരേ രംഗത്തുണ്ടായിരുന്നതാണു സ്വദേശി ജാഗരൺ മഞ്ച്. ഇവർക്കു പുറമേ നിരവധി ആളുകളും സംഘടനകളും ചൈനീസ് ഉത്പന്നങ്ങൾ കൊണ്ട് ഇന്ത്യൻ വിപണി നിറയ്ക്കുന്നതിനെതിരേ നേരത്തേ തന്നെ രംഗത്തുണ്ടായിരുന്നു. അവരുടെയെല്ലാം വാദത്തിനു കരുത്തുപകരുന്നതാണ് അതിർത്തിയിൽ ചൈന സൃഷ്ടിക്കുന്ന സംഘർഷം. ഈ ചൈനാവിരുദ്ധ വികാരം ഒരു കൊടുങ്കാറ്റായി മാറിയാൽ നെഞ്ചു തകരുക കോടിക്കണക്കിനു ഡോളർ ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുള്ള ചൈനീസ് വ്യവസായങ്ങളുടേതാണ്. ഇന്ത്യയിലെ നിരവധി വ്യവസായ മേഖലകളിൽ മുതൽമുടക്കിയിട്ടുണ്ട് ചൈനീസ് കമ്പനികൾ. പേടിഎം, ഫ്ലിപ്കാർട്ട്, സൊമാറ്റോ, സ്വിഗി തുടങ്ങിയവയിലെ ചൈനീസ് മുതൽമുടക്കുകൾക്കെതിരേ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രചാരണമാണു വരുന്നത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയെന്ന ഹാഷ് ടാഗിനു കീഴിൽ ഇവയെ ബഹിഷ്കരിക്കാനും ആഹ്വാനം വരുന്നു. ചൈനീസ് നിക്ഷേപകരുടെ ഓഹരികൾ തിരിച്ചുവാങ്ങണമെന്ന് പ്രമോട്ടർമാരോട് ആവശ്യപ്പെടുന്നു. ഇപ്പോൾ തന്നെ സ്വയംപര്യാപ്ത ഭാരതം എന്നതാണ് മോദി സർക്കാരിന്റെ മുദ്രാവാക്യം. കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച മെഗാ സാമ്പത്തിക പാക്കെജിന്റെ കാതൽ സ്വയം പര്യാപ്തതയാണ്. സ്വന്തം ബ്രാൻഡുകൾ പ്രാദേശികമായി വളർത്തിക്കൊണ്ടുവന്ന് ആഗോള ബ്രാൻഡുകളാക്കുക എന്നതാണു നയം. ചൈനയിൽ നിന്നുള്ള മുട്ടുസൂചി മുതൽ യന്ത്രഭാഗങ്ങൾ വരെ നിറഞ്ഞിരിക്കുന്ന, 130 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ് സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നത്. അതിൽ തന്നെ ആശങ്കപ്പെടേണ്ട അവസ്ഥയുണ്ട് ചൈനീസ് നിക്ഷേപകർക്ക്. അതിനിടയിലാണ് സമ്പൂർണ ബഹിഷ്കരണ ആഹ്വാനങ്ങൾ മുഴങ്ങുന്നത് എന്നോർക്കണം. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ തന്നെ 500 കോടി ഡോളറിലേറെ ചൈനീസ് നിക്ഷേപമുണ്ട് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾ നിസാര വിലയ്ക്കു സ്വന്തമാക്കാനുള്ള നീക്കങ്ങൾ ചൈനീസ് നിക്ഷേപകർ നടത്തിയെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. അയൽ രാജ്യങ്ങളിൽ നിന്നുള്ള മുതൽമുടക്കുകൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കിയാണ് ഇതിനു തടയിട്ടത്. ഇതിനൊപ്പം കൊവിഡ് പശ്ചാത്തലത്തിൽ ചൈന വിടുന്ന നിരവധി വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും വിവിധ സംസ്ഥാനങ്ങൾ ശ്രമിക്കുന്നുണ്ട്. ഇനിയും ചൈനയിൽ തുടരുന്നതിനെക്കാൾ നല്ലത് ഇന്ത്യയാണെന്നു കരുതുന്ന നിക്ഷേപകർക്കും ക്ഷാമമുണ്ടാകില്ല. അമെരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയും ജപ്പാനും ഗൾഫ് നാടുകളും അടക്കം വിശാല ലോകവുമായി ഇന്ത്യയ്ക്കുള്ള സൗഹൃദവും ഇതിൽ നിർണായകമാണ്. ഇതൊക്കെ കൊണ്ടു തന്നെ ഇന്ത്യയെ പിണക്കുന്നതിനു കൈയടിക്കില്ല ചൈനയിലെ അതിബൃഹത്തായ വ്യവസായ- വ്യാപാര സമൂഹം. ഇവരുടെ ശബ്ദം അവഗണിച്ച് ഇന്ത്യയുമായി പോരടിക്കാൻ രാഷ്ട്രീയ നേതൃത്വം ഇനിയും തയാറാവുമോ എന്നതു കണ്ടറിയേണ്ടതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....