News Beyond Headlines

28 Thursday
November

മുല്ലപ്പള്ളിയെ പടിയിറക്കാന്‍ അണിയറഅങ്കം

ഭഗവതി പുത്തന്‍ സര്‍ക്കാരിനെതിരെ കിട്ടാവുന്ന വടിയെടുത്ത് ആഞ്ഞടിക്കുന്നതിനിടയില്‍ സെല്‍ഫ് ഗോളടിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മിക്കവാറും വനവാസമാവും കേരളരാഷ്ട്രീയത്തില്‍ സ്വന്തം പാട്ടിക്കാര്‍ വിധിക്കുക . നാവു പിഴച്ച് അടിതെറ്റിവീണ കെ പി സി അദ്ധ്യക്ഷനെ കൈ പിടിച്ച് ഉയര്‍ത്തുന്നതിന് പകരം ആസ്ഥാനം നേടിയെടുക്കാന്‍ എ ഗ്രൂപ്പ് നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖപത്രം മുല്ലപ്പളിക്കെതിരെ എഡിറ്റോറിയലുമായി രംഗത്തുവന്നത് ഇതിന്റെ ഭാഗമായിട്ടാണ്. നിലവില്‍ പിന്‍വലിഞ്ഞ് നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രംഗത്ത് ഇറക്കാനാണ് ആലോചന. ഉമ്മന്‍ ചാണ്ടി നയിക്കുന്ന കോണ്‍ഗ്രസിന് പിണറായിയെ പ്രതിരോധിക്കാന്‍ കഴിയും എന്നാണ് ഇക്കൂട്ടരുടെ വാദം. നിലവിലെ ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യം ഒരു പ്രശ്‌നമാണ്. എന്നാല്‍ കെ സി ജോസഫ് അടക്കമുള്ളവര്‍ ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. തങ്ങളുടെ എല്ലാ ആയുധങ്ങളും മുല്ലപ്പള്ളി കളഞ്ഞു കുളിച്ചു എന്നതാണ് യുവ നേതാക്കള്‍ അടക്കം ഉന്നയിക്കുന്ന വിമര്‍ശനം. എ ഐ സി സി യെ എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു. മുല്ലപ്പള്ളിയെ പിന്തുണയ്ക്കാന്‍ മറ്റ് പ്രമുഖ നേതാക്കളോ, യുഡിഎഫ് നേതാക്കളോ ഇതുവരെ തയാറായിട്ടുമില്ല. കൊവിഡ് കാല വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയം പറയാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പതിവ് മാറ്റിവച്ച് മുല്ലപ്പള്ളിയെ മാത്രമല്ല, പ്രതിപക്ഷത്തെയാകെ പ്രതിക്കൂട്ടിലാക്കി ആഞ്ഞടിച്ചു. പിണറായി വിജയന് ആഞ്ഞടിക്കാനുള്ള വടി സ്വയം സംഭാവന ചെയ്യുകയായിരുന്നു കെപിസിസി പ്രസിഡന്റ് എന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതിവ് പത്രസമ്മേളനം ശനിയാഴ്ച ഒഴിവാക്കി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെതിരെ രംഗത്തുവന്നപ്പോള്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറുന്നതാണ് കാണാനായത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് നിയമസഭയില്‍ ആക്ഷേപിച്ചതിനെതിരെ കേരളീയ പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിന്റെ ചൂടും സൈബറിടങ്ങളിലെ ആക്രമണവും കഷ്ടിച്ച് മറികടക്കുന്നതിനിടയിലാണ് 'കൊവിഡ് റാണി, നിപ രാജകുമാരി' തുടങ്ങിയ പ്രയോഗങ്ങളിലൂടെ മുല്ലപ്പള്ളി യുഡിഎഫിനെ ഞെട്ടിച്ചത്. വൈദ്യുതി നിരക്ക് വര്‍ധന, പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രതിരോധത്തിലാവേണ്ടിവന്ന സിപിഎമ്മിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമായി മുല്ലപ്പള്ളിയുടെ പരാമര്‍ശം. ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെയുണ്ടായ മോശം പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ശാന്തമായി മാത്രം മാധ്യമ പ്രവര്‍ത്തകരോട് ഇടപഴകുന്ന മുല്ലപ്പള്ളി ഇന്നലെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് പ്രതികരിച്ചത്. പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും മുല്ലപ്പള്ളി ആവര്‍ത്തിക്കുന്നു. അതിനിടെ, മുല്ലപ്പള്ളിയുടെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും പ്രതിസന്ധിയിലാക്കി. ഒരു വനിത പ്രസിഡന്റായ കോണ്‍ഗ്രസിന് എങ്ങനെ ഇത്തരമൊരു സ്ത്രീ വിരുദ്ധ പ്രസംഗം നടത്താനാവുമെന്ന ചോദ്യമുയര്‍ത്തി ഇടതുപക്ഷം കളം നിറയുകയാണ്. അതിനിടെ, നിപ്പയുടെ രക്തസാക്ഷി നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് രംഗത്തുവന്നത് മുല്ലപ്പള്ളിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വടകര എംപിയുടെ പ്രദേശമായിരുന്നിട്ടും എംപി തിരിഞ്ഞുനോക്കുകയോ ബന്ധപ്പെടുകയോ ചെയ്തില്ലെന്നായിരുന്നു സജീഷ് കുറ്റപ്പെടുത്തിയത്. അതിന് പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെക്കൊണ്ട് മറുപടി പറഞ്ഞതിലൊതുക്കാതെ സജീഷ് ജോലി ചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് കൊവിഡ് പ്രകടനം നടത്തിയത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. ആ കുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്, അതിനെ അംഗീകരിക്കണം എന്ന് നിര്‍ബന്ധിക്കുന്നില്ല, ആ കുടുംബത്തെ വേട്ടയാടാതിരുന്നു കൂടേ എന്നു ചോദിക്കുമ്പോള്‍ അതിന് മറുപടി പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല.  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....