തലസ്ഥാനത്ത് ഗുരുതരം വിവിധ ജില്ലകളില്‍ ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ റോഡ് നിയന്ത്രണം അടക്കമുള്ള കര്‍ശന നടപടികളില്‍ എടുക്കാന്‍ നിര്‍ദേശം നല്കി. ലോക ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് അനാവശ്യമായി യാത്രയ്ക്കിറങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ തിരുവനന്തപുരം ജില്ലകളില്‍ ഇത് നടപ്പിലാക്കി ഹോട്ട് സ്പോട്ട് പ്രഖ്യാപിച്ച മറ്റിടങ്ങളില്‍ പരിശോധകള്‍ കര്‍ശനമാക്കാന്‍ പൊലീസിനാണ് ചുമതല. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, ജില്ലകളിലും ഉറവിടമറിയാത്ത കേസുകള്‍ കൂടുതലാണ്. സര്‍ക്കാരിന്റെ കണക്കില്‍ ഇന്നലെ വരെ 70 കേസുകളിലാണ് ഉറവിടം അറിയാത്തത്. ഇതില്‍ 49 കേസുകളും മേയ് നാലിന് ശേഷം ഉണ്ടായതാണ്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വന്നതിന് പിന്നാലെ സംസ്ഥാനത്ത് രോഗം പകര്‍ന്നതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ രോഗികളുടെ എണ്ണം നോക്കിയില്‍ ഉറവിടം അറിയാത്ത കേസുകള്‍ കുറവാണെന്നാണ് സര്‍ക്കാര്‍ ആശ്വസിക്കുന്നത്. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ കണക്കുകൂട്ടല്‍ തെറ്റും. പതിനായിരങ്ങളാണ് വരും ദിവസങ്ങളില്‍ നാട്ടിലേക്ക് എത്താനുള്ളത്. കണ്ണൂരില്‍ കൊവിഡ് ബാധിച്ച് എക്സൈസ് ഡ്രൈവര്‍ സുനില്‍ (28 ) മരിച്ചത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രായമായവരിലും കുട്ടികളിലും കൊവിഡ് മരണത്തിന് കാരണമാകുമെന്നതിനാല്‍ റിവേഴ്സ് ക്വാറന്റൈന് ഉള്‍പ്പെടെ നടപ്പാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ ചെറുപ്പക്കാരന്റെ മരണം. ഇതേ പറ്റി ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന ആംഭിച്ചിട്ടുണ്ട്. കൂടാതെ രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുള്‍ കരീം, തിരുവനന്തപുരത്ത് മരിച്ച ഫാ കെ.ജി.വര്‍ഗീസ്, വഞ്ചിയൂരില്‍ മരിച്ച കൂലിപ്പണിക്കാരന് രമേശന്, തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ മരിച്ച കുമാരന് എന്നിവരുടെയും രോഗബാധയുടെ ഉറവിടം അവ്യക്തമാണ്. തിരുവനന്തപുരത്ത് മണക്കാട്ട് മൊബൈല്‍ ഷോപ്പ് നടത്തുന്നയാള്‍, പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍, ഐരാണിമുട്ടത്ത് ആട്ടോഡ്രൈവര്‍ എന്നിവര്‍ക്ക് അടുത്തടുത്ത ദിവസങ്ങളില്‍ രോഗബാധയുണ്ടായി. ഉറവിടം കണ്ടെത്താനായിട്ടില്ല. ആട്ടോ ഡ്രൈവറുടെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം ബാധിച്ചതോടെ നാടാകെ ഭീതിയിലാണ്. ഇവരെല്ലാം കൂടുതല്‍ പേരുമായി അടുത്ത് ഇടപഴകി. 'സമൂഹവ്യാപന ഭീഷണി തലക്ക് മുകളില്‍ നില്‍ക്കുകയാണ്. അത് ഒഴിവാക്കാന്‍ സാദ്ധ്യമായ എല്ലാ ശ്രമവും തുടരുന്നു. ഓരോരുത്തരും കൂടുതല്‍ ജാഗ്രത പാലിക്കണം.'
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....