സാമ്പത്തികമായും സൈനികമായും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ലോകത്തെ നയിക്കുന്നത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളും സമീപനങ്ങളുമാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട ഐക്യരാഷ്ട്ര സഭയുടെ ദിശാസൂചിക. ഇത് നമ്മള്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമാണ്. അവരുടെ അഭിപ്രായങ്ങളോടും നിലപാടുകളോടും യോജിക്കാന്‍ കഴിയാത്ത രാജ്യങ്ങളുടെ ശബ്ദങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. ഇന്ത്യയുടെ ചേരിചേരാനയം അന്ന് വേയ പരിഗണന ലഭിക്കാതെ പോയതിന്റെ ഒരു കാര്യം ഇവരുടെ താന്‍പോരിമയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ലോക ക്രമമല്ല ഇപ്പോള്‍ നിലവിലുള്ളത്. മുന്‍പ് പിന്നണിയിലായിരുന്ന പല രാജ്യങ്ങളും അതിശക്തരായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോക സമാധാനത്തിന് പുതിയ വെല്ലുവിളികളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അവിടെയാണ് ഇന്ത്യന്‍ വിജയത്തിന് മാറ്റു കൂടുന്നത്. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് 192 അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 184 വോട്ടുകള്‍ നേടി ഏഷ്യ - പസഫിക് പ്രതിനിധിയായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് വരാന്‍ പോകുന്ന നാളുകളില്‍ ലോക സമാധാനത്തിന് ഇന്ത്യന്‍ നിലപാടുകളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന ഒന്നായി മാറും. ഇന്ത്യ - ചൈന സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. 2021 ജനുവരി 1 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഇന്ത്യ അംഗത്വം വഹിക്കുക. ഇത് എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള സമാധാനം, സുരക്ഷിതത്വം, സമത്വം, ഉല്‍പ്പതിഷ്ണത തുടങ്ങിവയ്ക്കായി ഇന്ത്യ ഈ അവസരം വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അതില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്. രാഷ്ട്രീയ നേട്ടത്തിന് സൈന്യത്തെ ഉപയോഗിക്കുക എന്ന തീവ്രവലതുപക്ഷ മനസില്‍ നിന്ന് ഭരണകൂടം മാറി ചിന്തിക്കണം. ഇത്രയും കാലത്തെ ഇന്ത്യയുടെ നയങ്ങള്‍ക്കും ആഗോള നേതൃത്വത്തിനും ദീര്‍ഘവീക്ഷണത്തിനുമുള്ള അംഗീകാരമായി കൂടി ഈ സുരക്ഷാസമിതി അംഗത്വത്തിനെ വീക്ഷിക്കണം. മാറിച്ച് നഞ്ചളവിന്റെ വിജയമായികണ്ട് എടുത്ത് ചാട്ടങ്ങള്‍ മുതിര്‍ന്നാല്‍ അത് വന്‍ തിരിച്ചടിയാവും ഫലം ചെയ്യുക. ചൈനയും പാകിസ്ഥാനും മറ്റും ഉള്‍പ്പെടുന്ന 55 അംഗ ഏഷ്യ - പസഫിക് ഗ്രൂപ്പിനെയാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത് എന്നതിന് പ്രത്യേക സാംഗത്യമുണ്ട്. ഓരോ പ്രശ്‌നത്തിലും തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കുന്ന ഒരു സംസ്‌ക്കാരം ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണ്. ശരിയുടെ പക്ഷത്ത് നിന്നുകൊണ്ട് വാദിക്കാനുള്ള ഇന്ത്യയുടെ മനോധൈര്യം ഒരിക്കലും ചോര്‍ന്നുപോയിട്ടില്ല. അവികസിതവും ദരിദ്രവുമായ രാജ്യങ്ങളോട് ഇന്ത്യ എല്ലാ കാലത്തും കാരുണ്യപൂര്‍ണമായ കരുതലിന്റെ സമീപനമാണ് എപ്പോഴും തുടര്‍ന്നുവരുന്നത്. ഇത് തെളിയിക്കുന്നതുകൂടിയാണ് ഇന്ത്യയ്ക്ക് ലഭിച്ച 184 രാജ്യങ്ങളുടെ പിന്തുണ. അന്താരാഷ്ട്ര രംഗത്ത് വര്‍ഷങ്ങളായി കാശ്മീര്‍ പ്രശ്‌നം ഉയര്‍ത്തി ഇന്ത്യയുടെ യശസ്സിനെ താറടിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന യത്‌നങ്ങള്‍ ഫലിക്കാതെ പോകുന്നതും ഇന്ത്യയുടെ കാലങ്ങളായുള്ള സമീപനത്താലാണ്. അന്താരാഷ്ട്ര സംഘടനകളുടെ നിലപാടുകളിലും രീതികളിലും ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന വാദം ശക്തിപ്രാപിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ പല നിലപാടുകളും പരക്കെ വിമര്‍ശനത്തിന് വിധേയമായിരുന്നു. യു.എന്‍. സമാധാന സേനയുടെ ദൗത്യങ്ങള്‍ കൂടുതല്‍ സുതാര്യമാകണം എന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താനുള്ള അവസരം കൂടിയാണ് രക്ഷാസമിതിയിലെ താത്കാലിക അംഗത്വം. സൂപ്പര്‍ ശക്തികളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളില്‍ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ലോകം ഇനി കൂടുതല്‍ ഉറ്റുനോക്കും. കൊവിഡ് പകര്‍ച്ചവ്യാധി ലോകക്രമം തന്നെ ഉടച്ചുവാര്‍ക്കുന്ന രീതിയില്‍ മുന്നേറുന്ന ഈ സന്ദര്‍ഭത്തില്‍ ബഹുസ്വരതയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനമാവും ഇന്ത്യ സ്വീകരിക്കുകയെന്ന് നയതന്ത്രവൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ ലോകക്രമത്തിന്റെ സൃഷ്ടിക്ക് വഴികാട്ടിയും വെളിച്ചവുമാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നതില്‍ സംശയിക്കേണ്ടതില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....