News Beyond Headlines

27 Wednesday
November

സെലിബ്രറ്റികളും മിശ്ര വിവാഹവും

  കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നതും വിറ്റഴിക്കുന്നതും സെലിബ്രറ്റികളാണ്. സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തനം എന്ന് വീമ്പു പറയുമെങ്കിലും പലപ്പോഴും പാപ്പരാസിയിലാണ് കാര്യങ്ങള്‍ എത്തുന്നത്. സെലിബ്രിറ്റികളെന്നു വിളിക്കപ്പെടുന്നവരുടെ പ്രണയവും പ്രസവവും പിറന്നാളുമൊക്കെ കേരളത്തിലും വാര്‍ത്തയാവുന്നതിന് കാരണവും അതാണ്. ഏറ്റവും അവസാനത്തെ കണ്ണിയാണ് വീണയുടെയും റിയാസിന്റെയും വിവാഹം . റിയാസ് യുവജന സംഘടനാ നേതാവ് എന്നതിനപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകള്‍ മിശ്രവിവാഹിതയാകുന്നു എന്നതാണ് സവിശേഷത. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് രണ്ട് മന്ത്രിമാരുടെ പരസ്പര വിവാഹത്തിന്, മിശ്രവിവാഹത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയായ കെ.ആര്‍. ഗൗരിഅമ്മയെ വിവാഹം ചെയ്തത് ടി.വി. തോമസാണ്. സംസ്ഥാനത്തെ ആദ്യ പൊതുമരാമത്ത് മന്ത്രി ടി.എ. മജീദിന്റെ മകന്‍ നസീര്‍ വിവാഹം കഴിച്ചത് സിപിഐയുടെ താത്ത്വികാചാര്യന്‍ എന്‍. ഇ. ബലറാമിന്റെ മകള്‍ ഗീതയെയാണ്. കൂത്താട്ടുകുളം മേരിയുടെ മകള്‍ ഷൈലയെയാണ് സിപിഐയുടെ രാജ്യസഭാ എംപി ബിനോയ് വിശ്വം വിവാഹം കഴിച്ചത്. ഡിവൈഎഫ്‌ഐയുടെ നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിന്റെ ഭാര്യ അമൃതയാണ്. സഹോദരിമാരായ എന്‍. സുകന്യ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജയിംസ് മാത്യുവിന്റെ ഭാര്യയായപ്പോള്‍ എന്‍.സുസ്മിത പിന്നാലെ സംസ്ഥാന സെക്രട്ടറിയായ യു.പി. ജോസഫിന്റെ പത്‌നിയായി. ജയിംസ് മാത്യു തളിപ്പറമ്പ് എംഎല്‍എയാണെങ്കില്‍, കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍പെഴ്‌സണായിരുന്ന സുകന്യ അധ്യാപികയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗവുമാണ്. സുസ്മിത മാധ്യമപ്രവര്‍ത്തകയും ജോസഫ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു തൃശൂര്‍ ജില്ലാ സെക്രട്ടറിയുമാണ്. സിപിഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റുമായ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ്. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ രാജേഷിന്റെ ഭാര്യ അധ്യാപക സംഘടനയായ കെഎസ്ടിഎ നേതാവ് റഷീദ് കണിച്ചേരിയുടെ മകള്‍ നിനിത കണിച്ചേരിയാണ്. കാട്ടാക്കട എംഎല്‍എ ഐ.ബി. സതീഷിന്റെ ഭാര്യ സുജയുടെ പിതാവ് പ്രൊഫ.ഹുസൈന്‍. ഹുസൈന്റെ ഭാര്യ പ്രൊഫ.പത്മകുമാരി. ഹുസൈന്റെ സഹോദരങ്ങളില്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍ ഒഴികെ എല്ലാവരും മിശ്ര വിവാഹിതരാണ്. മറ്റൊരു സഹോദരന്‍ കെ.ബി. മുഹമ്മദാലി വിവാഹം ചെയ്തത് കാര്‍ഷിക ശാസ്ത്രജ്ഞയായ തങ്കമ്മയെ. ഈ ദമ്പതികളുടെ മകനാണ് കെ.എം ഷാജഹാന്‍. വി.എസ് അച്യുതാനന്ദന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ ഭാര്യ കരോളിന്‍ കെ.വര്‍ക്കിയാണ്. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി മെഴ്‌സിയെ വിവാഹം ചെയ്തത് അക്കാലത്ത് വലിയ സംഭവമായിരുന്നു. തൃക്കാക്കര എംഎല്‍എയായ പി.ടി. തോമസ് വിവാഹം ചെയ്തത് ബ്രാഹ്മണ സമുദായാംഗമായ ഉമയെയാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ട് മിശ്ര വിവാഹങ്ങള്‍്. കാശ്മീരി ബ്രാഹ്മണനായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാവുടെ വരന്‍ പാഴ്‌സി സമുദായാംഗമായ ഫിറോസ് ഗാന്ധി. ഇന്ദിര ആ സാരി മകന്‍ രാജീവിന്റെ ഭാര്യ ഇറ്റലിക്കാരി സോണിയയ്ക്ക് നല്‍കി കുടുംബത്തിലേക്ക് സ്വീകരിച്ചു. സോണിയയുടെ മകള്‍ പ്രിയങ്ക ക്രിസ്ത്യാനിയായ റോബര്‍ട്ട് വാധ്രെയെയാണ് ജീവിത പങ്കാളിയാക്കിയത്. സാഹിത്യകാരനായ പെരുമ്പടവം ശ്രീധരന് പ്രിയപ്പെട്ട ലൈലയുമൊത്ത് ജീവിക്കാന്‍ നാടുവിടേണ്ടി വന്നു. അങ്ങനെയാണ് തിരുവനന്തപുരം തമലത്ത് താമസമാക്കിയത്. സിനിമയില്‍, സംവിധായകന്‍ ഷാജി കൈലാസ് ജീവിതനായികയാക്കിയത് തന്റേതുള്‍പ്പെടെയുള്ള സിനിമകളിലെ നായികയായിരുന്ന ആനിയെയാണ്. ഇരുവീട്ടുകാരുടെയും പൂര്‍ണ പിന്തുണയോടെയാണ് സംവിധായകന്‍ ആഷിക് അബു നടി റീമ കല്ലിങ്കലിനെ ജീവിത സഖിയാക്കിയത് . കേരളത്തിലെ ആദ്യ വനിതാ ചീഫ് ഇലക്റ്ററല്‍ ഓഫീസറായിരുന്ന, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വിവാഹം ചെയ്തത് ഐപിഎസുകാരനായ ഡെസ്മണ്ട് നെറ്റോയെയാണ്. കേരളത്തിലെ അറിയപ്പെടുന്ന കയര്‍ വ്യവസായി ആലപ്പുഴയിലെ കെ.സി. കരുണാകരനാണ് കേരളത്തിലെ ആദ്യകാല മിശ്രവിവാഹിതരിലൊരാള്‍. ലണ്ടനില്‍നിന്നും ബിരുദ, ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ അദ്ദേഹം അവിടെ വച്ച് പരിചയപ്പെട്ട ജര്‍മനിക്കാരിയായ മാര്‍ഗ്രറ്റിനെ ജീവിതസഖിയാക്കുകയായിരുന്ന

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....