ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരാധനാലയങ്ങള്‍ക്കും മതങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ബിജെപിക്കും അതിന് മുന്‍പ് കോണ്‍ഗ്രസിനും അധികാരത്തില്‍ ഏത്താന്‍ സഹായിച്ചത് കറതീര്‍ന്ന മതപ്രീണനമായിരുന്നു. എത്രനിഷേധിച്ചാലും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അതിന്റെ തെളിവുകള്‍ കാണാന്‍ സാധിക്കും. പഞ്ചാബിലെ അകാലിപ്രസ്ഥാനങ്ങളും കോണ്‍ഗ്രസും ഒന്നിച്ചതും, അതിനുശേഷം രാമായണം സീരിയലിന്റെ രാഷ്ട്രീയം മുതലെടുത്തതുമെല്ലാം കോണ്‍ഗ്രസിന്റെ അക്കൗണ്ടിലെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. അതുകഴിഞ്ഞ് രാമജന്മഭൂമിയിലേക്ക് എത്തിയപ്പോള്‍ അത് ബി ജെ പി യുടെ അധികാരരാഷ്ട്രീയത്തിന്റെ ഉദയമായി. ഇന്ത്യയിലെ മറ്റു ഭാഗങ്ങള്‍ എല്ലാം ജാതി രാഷ്ട്രീയത്തില്‍ തിമിര്‍ത്ത് ആടിയപ്പോള്‍ കേരളം എന്നും ഒരു അപവാദമായിരുന്നു. പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തിലേക്ക് മതം അല്ലങ്കില്‍ ആരാധനാലയങ്ങള്‍ കടന്നു വരുന്നത് ശിവഗിരിയിലെ പൊലീസ് നടപടികളിലൂടെയാണ്. അതിനു മുന്‍പ് നിലയ്ക്കല്‍ അടക്കം ചില സംഭവങ്ങള്‍ നടന്നിരുന്നു എന്നു പറയാം പക്ഷെ സംസ്ഥാനം ഒട്ടാകെ ഒരേ രീതിയില്‍ പ്രക്ഷോഭം നടക്കുന്നത്. ശിവഗിരിയുടെ പേരിലാണ് . ശിവഗിരി സന്യാസിമാരില്‍ ഒരു പക്ഷത്ത് സംഘപരിവാര്‍ ബന്ധമുള്ളവര്‍ വന്നതും. എസ് എന്‍ ഡി പി യോഗത്തിന്റെ ഒരു വിഭാഗം നേതാക്കളും എതിര്‍പ്പള്ള സന്യാസിമാരും ചേര്‍ന്ന് അതിനെ പ്രതിരോധിച്ചതും അതിന്റെ ഗുണം പ്രതിപക്ഷമായിരുന്ന ഇടതുമുന്നണിക്ക് കിട്ടുന്നതും നാം കണ്ടു . അന്ന് സംഘപരിവാറിനെതിരെ നിന്ന സന്യാസിമാരും ശ്രീ നാരായണ നേതാക്കളും പിന്നീട് രാഷ്ട്രീയ പാര്‍ട്ടിവരെ രൂപീകരിച്ച് അവര്‍ക്കൊപ്പം ചേര്‍ന്നത് അധികാരരാഷ്ട്രീയത്തിന്റെ മറ്റൊരു വശം. അതിനുശേഷം ചെറിയ കലാപങ്ങളും , പ്രക്ഷോഭങ്ങളും മുതലെടുപ്പുകളും ഉണ്ടായെങ്കിലും ഏറ്റവും വലിയ പ്രക്ഷോഭം നടക്കുന്നത് ശബരിമലയുടെ പേരിലാണ്. അതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ യുഡിഎഫും, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ബി ജെ പി യും കൊയ്തു. ഇപ്പോള്‍ വീണ്ടും കേരളത്തില്‍ ഒരു വിളവെടുപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട് അത് കൊവിഡ് കാലത്ത് ആരാധനാലയങ്ങള്‍ തുറന്നിന്റെ പേരിലാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയുടെയും ബിജെപിയുടെയും കണ്ണുരുട്ടല്‍ ഗൂഢലക്ഷ്യത്തോടെ. ക്ഷേത്രങ്ങള്‍ തുറക്കണമെന്നു വാദിച്ച കേന്ദ്ര മന്ത്രി വി മുരളീധരനടക്കം ഇപ്പോള്‍ മലക്കംമറിഞ്ഞു എന്നാണ് മറുപക്ഷത്തിന്റെ ആരോപണം. കേന്ദ്ര നിര്‍ദേശം വന്നശേഷവും ക്ഷേത്രങ്ങള്‍ തുറന്നില്ലെങ്കില്‍ വിശ്വാസി പ്രശ്നമുയര്‍ത്തി വീണ്ടും രംഗത്തിറങ്ങാനായിരുന്നു നീക്കം. ശബരിമല വിഷയത്തില്‍ രൂപംകൊണ്ട സര്‍ക്കാര്‍ വിരുദ്ധസഖ്യം ഇടവേളയ്ക്കുശേഷം ഒത്തുചേര്‍ന്നിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറക്കുന്നതിലുള്ള എന്‍എസ്എസിന്റെയും പന്തളം കൊട്ടാരത്തിന്റെയും എതിര്‍പ്പ് ഇതിന് തെളിവ്. കേന്ദ്ര നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാരിനെ പഴിക്കുന്നത്. സംബന്ധിച്ച്ആഭ്യന്തരമന്ത്രാലയം മെയ് 30നാണ് ഉത്തരവിറക്കി. ജൂണ്‍ നാലിന് ആരോഗ്യമന്ത്രാലയം ഇതിനായ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മതനേതാക്കളുടെയും ദേവസ്വം അധികൃതരുടെയും യോഗം വിളിച്ചു. ആ യോഗത്തിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി. അതുകൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശം പുറത്തിറക്കിയത്. ജൂണ്‍ നാലിന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൊവ്വാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്നും അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ 30ന് അനുമതി നല്‍കിയശേഷം ഇത്രയും ദിവസം മിണ്ടാതിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ നിലയുറപ്പിച്ചിരിക്കുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍വരെ തിങ്കളാഴ്ച ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആരാധനാലയങ്ങള്‍ തുറക്കാന്‍ അടിയന്തര തീരുമാനം വേണമെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസംവരെ ശക്തമായി ആവശ്യപ്പെട്ടത്. എട്ടിനു തുറന്നില്ലെങ്കില്‍ വിലക്ക് ലംഘിച്ച് ക്ഷേത്രപ്രവേശനം നടത്തുമെന്നായിരുന്നു കെ മുരളീധരന്റെ മുന്നറിയിപ്പ്. ക്ഷേത്രം തുറക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും കേന്ദ്രമന്ത്രിയും രോഷംകൊണ്ടപ്പോള്‍ അവരെല്ലാം മൗനത്തില്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂപംകൊണ്ട ആക്രമണനിര പൊടിതട്ടിയെടുക്കാന്‍ കുറെനാളായി ശ്രമം നടക്കുകയാണ്. അതിന് അണിയറയിലിരുന്ന് ചരടുവലിക്കുന്ന ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളും ഉത്സാഹത്തോടെ രംഗത്തുവന്നിട്ടുണ്ട്. കോവിഡ് വ്യാപനസാധ്യത മുന്‍നിര്‍ത്തി തങ്ങളുടെ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്നാണ് എന്‍എസ്എസ് തീരുമാനിച്ചത്. ശബരിമലയില്‍ വിശ്വാസികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് പന്തളം കൊട്ടാരം ഭാരവാഹികളുടെ വാദം. ഹിന്ദുഐക്യവേദിയുടെ എതിര്‍പ്പ് പുറത്തുവന്ന ശേഷമാണിത്. ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് ബിജെപി, ഹിന്ദു ഐക്യവേദി സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്ത്. ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങള്‍ ധൃതിപിടിച്ച് തുറക്കുന്നതെന്ന് ഹിന്ദു ഐക്യവേദിയും ഇപ്പോള്‍ ആരോപിക്കുന്നു. തുറക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് ക്ഷേത്രങ്ങള്‍ക്ക് സഹായം നല്‍കാനാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതനുസരിച്ചാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....