കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ് തോല്‍ക്കുന്നത് എന്നതാണ് ഇപ്പോള്‍ പ്രധാനം. തിരുവനന്തപുരം, പത്തനംതിട്ട എന്നിങ്ങനെ ചില സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയസാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ മറ്റു മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകള്‍ ചിതറിപ്പോകാതെ നോക്കണം. അത്തരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണം.'' - കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ മുഖപ്രസിദ്ധീകരണത്തില്‍വന്ന അഭിമുഖത്തില്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി പറഞ്ഞത്. ഇക്കാര്യം ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിസന്ധിയിലായിരിക്കുന്നത്. യുഡിഎഫിലെ ചിലരെ സഹായിക്കുന്നതിനുള്ള ബിജെപിയുടെ അണിയറ നീക്കങ്ങള്‍ക്കിടെയാണ് ചിദാനന്ദപുരിയുടെ പരസ്യാഹ്വാനം വന്നത്. കണ്ണൂര്‍, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്ന് പ്രചാരണത്തിന്റെ തുടക്കത്തില്‍തന്നെ ആരോപണം ഉണ്ടായിരുന്നു. കണ്ണൂര്‍ മണ്ഡലത്തിലെ ധാരണ സ്വാമി ചിദാനന്ദപുരിതന്നെ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയിലും വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. കണ്ണൂരില്‍ കെ സുധാകരന് വോട്ട് നല്‍കണമെന്നാണ് ചിദാനന്ദപുരി ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിട്ടും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള നിര്‍ദേശമാണ് സ്വാമിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. കണ്ണൂരില്‍ പ്രചാരണരംഗത്തുള്ള പിന്നോട്ടടിയും ബിജെപിയുടെ വോട്ട് മറിക്കലിനെ സാധൂകരിക്കുന്നതാണ്. യുഡിഎഫിന് വോട്ട് ചെയ്യാനുള്ള സ്വാമി ചിദാനന്ദപുരിയുടെ ആഹ്വാനത്തിനെതിരെ അവരുടെ സംഘടനയ്ക്കുള്ളില്‍ തന്നെ കലാപക്കൊടി. കോണ്‍ഗ്രസിനെ തറപറ്റിക്കുന്നതിനുപകരം അവരുമായി കൂട്ടുകൂടാനുള്ള ചിദാനന്ദപുരിയുടെ പരസ്യമായ പ്രഖ്യാപനത്തിനെതിരെയാണ് ആര്‍എസ്എസ്സിലെ ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് പോര്‍വിളിയായി മാറിയിട്ടുണ്ട്. അസഭ്യവര്‍ഷം ചൊരിഞ്ഞായിരുന്നു പല തീവ്ര ബിജെപി അനുകൂലികളുടെയും പ്രതികരണം. അസഭ്യവര്‍ഷത്തിനെതിരെ ചിദാനന്ദപുരിയുടെ അനുയായികളും കടുത്ത പ്രതികരണവുമായി സോഷ്യല്‍ മീഡിയയിലടക്കം രംഗത്തെത്തിയത് നേതൃത്വത്തിനു തലവേദനയായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....