കല്‍പറ്റ : രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതോടെ വയനാടിന് കനത്ത സുരക്ഷ നല്‍കാന്‍ തീരുമാനം. ഇതിനായി സംസ്ഥാന പൊലീസിന് പുറമെ സപെഷ്യ ടീമുകളും അവിടെ എത്തും. മാവോയിസ്റ്റ് ഭീഷണിയുള്ള 6 പൊലീസ് സ്റ്റേഷനുകളില്‍ മുന്‍പേ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇവിടെ 24 മണിക്കൂറും സായുധ പൊലീസ് കാവലുണ്ട്. ജില്ലയിലേക്കു കൂടുതല്‍ സേനയെ എത്തിക്കുന്ന കാര്യവും പരിഗണനയിലാണ്. രാഹുല്‍ സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ മാവോയിസ്റ്റുകളുടെ തിരിച്ചടിയുണ്ടായാല്‍ നേരിടാനുള്ള ഒരുക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. ആഴ്ചകള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ രാഹുല്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി.വി. വസന്തകുമാറിന്റെ വയനാട്ടലെ വീട് സന്ദര്‍ശിക്കാനിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവച്ചതാണ്. വയനാട് മണ്ഡലത്തിലും കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരക്ഷ ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. 14 ന് വൈത്തിരിയിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണു പങ്കെടുത്തത്. ബൂത്തുകളിലേക്കു പോകുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെടാനിടയുണ്ടെന്നതു കണക്കിലെടുത്താണു പൊലീസ് ഒരുക്കങ്ങള്‍. സംശയമുള്ള സാഹചര്യങ്ങളില്‍ പരസ്പരം വിവരം കൈമാറാന്‍ 3 സംസ്ഥാനങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ സംസ്ഥാനാന്തര നദീജല തര്‍ക്കങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുമെന്നതു കണക്കിലെടുത്ത് അതിര്‍ത്തി മേഖലകളിലെ എന്‍ജിഒകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും തീരുമാനമുണ്ട്. അതിര്‍ത്തി കടന്നുള്ള പണത്തിന്റെ ഒഴുക്കിനു തടയിടാന്‍ തോല്‍പ്പെട്ടിക്കു സമീപം പുതിയ ചെക്‌പോസ്റ്റ് തുടങ്ങിയിട്ടുണ്ട്. ക്രിമിനല്‍ പട്ടികയിലുള്ളവരുടെ പേരുവിവരങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കൈമാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....