ഇരട്ടക്കൊലയുടെ പാപഭാരം സി പി എം ചുമക്കേണ്ടിവരിക കാസര്‍ഗാേഡ് മണ്ഡലത്തിലായിരിക്കും. കാരണം തുടര്‍ച്ചയായ ഒന്‍പതാം വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് കളത്തില്‍ ഇറങ്ങുമ്പോഴാണ് ഈ ദുര്‍ഗതി. അടവുകളും ചുവടുകളും മിനുക്കി അരയും തലയും മുറുക്കി മുന്നണികള്‍ തുളുനാടന്‍ കോട്ട പിടിക്കാന്‍ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലെത്തുമ്പോള്‍ അന്തിമഫലം പ്രവചിക്കുക അസാധ്യം. നിലവിലെ സാഹചര്യം കോണ്‍ഗ്രസിനും, ബി ജെ പി ക്കും അനുകൂലം എന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കാസര്‍ഗോഡ് വിജയം നേടുന്നത്. അതാണ് നടന്നിട്ടുള്ളതും. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്നതാണു കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപംകൊണ്ട 1957ലെ പ്രഥമ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യത്തെ സമുന്നതനേതാക്കളിലൊരാളായ എ.കെ. ഗോപാലന് കാസര്‍ഗോട്ടേക്കു മാറേണ്ടിവന്നു. തുളുനാടന്‍ മണ്ണിലെ പോരാട്ടം എകെജിക്ക് ഒട്ടും എളുപ്പമുള്ളതായിരുന്നതല്ല. കാസര്‍ഗോഡ് താലൂക്കില്‍ പലയിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു സ്വാധീനമില്ലായിരുന്നു. കോണ്‍ഗ്രസിനു പുറമേ പിഎസ്പി, ആര്‍എസ്പി, കര്‍ണാടകസമിതി എന്നിവരുടെയെല്ലാം പിന്തുണ എതിര്‍സ്ഥാനാര്‍ഥി ബി.അച്യുതഷേണായിക്കായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എകെജി 5145 വോട്ടിന് വിജയിച്ചു. 1962ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 83,363 ആയി ഉയര്‍ത്തിയ എകെജി 67ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ 118510 റിക്കാര്‍ഡ് തന്റെ പേരിലാക്കി. എന്നാല്‍ 71ലെ തെരഞ്ഞെടുപ്പില്‍ എകെജി പാലക്കാട്ടേക്കു മാറി. അന്നത്തെ പാലക്കാട് സിറ്റിംഗ് എംപി ഇ.കെ. നായനാര്‍ക്ക് കാസര്‍ഗോട്ട് മത്സരിക്കാന്‍ നറുക്ക് വീണു. എന്നാല്‍ നായനാരെ 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി രാമചന്ദ്രന്‍ കടന്നപ്പള്ളി ആ തെരഞ്ഞെടുപ്പിലെ ഹീറോയായി. അടുത്ത തെരഞ്ഞെടുപ്പിലും കടന്നപ്പള്ളി വിജയം ആവര്‍ത്തിച്ചു. ഇതിനുശേഷം ഒരുതവണ മാത്രമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയക്കൊടി നാട്ടാനായത്. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് അനുകൂലതരംഗം 1984ല്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമായി. കോണ്‍ഗ്രസിലെ ഐ. രാമറൈ സിപിഎമ്മിന്റെ ഇ. ബാലാനന്ദനെ 11,369 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് എല്‍ഡിഎഫിന്റെ അപരാജിത കുതിപ്പിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിച്ചത്. മൂന്നു ടേം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ സിറ്റിംഗ് എംപി പി. കരുണാകരന്‍ ഇക്കുറി മത്സരിക്കാനില്ല. കന്നിയങ്കത്തില്‍ 1,08,256 വോട്ടിന് വിജയിച്ച കരുണാകരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം 6,921 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ . ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ കാസര്‍ഗോഡ് ബാലികേറാമലയാകില്ലെന്ന് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നത് ഈ കണക്കാണ്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നാണ് കാസര്‍ഗോഡ്. ശബരിമല വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ജയം എന്നത് അതിരുകടന്ന സ്വപ്നമാണെങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകള്‍ ഇടത്-വലത് സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ നിര്‍ണായകമാകും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്റെ പേരാണ് മുന്‍പന്തിയിലുള്ളത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം വി.പി.പി. മുസ്തഫ എന്നിവരുടെ പേരും പട്ടികയിലുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരു തന്നെയാണ് ഇക്കുറിയും മുന്‍പന്തിയിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് ആരുമത്സരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. മണ്ഡലത്തിലെ അവസാന കോണ്‍ഗ്രസ് എംപിയായ ഐ. രാമറൈയുടെ മകന്‍ സുബ്ബയ്യറൈയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എ.പി. അബ്ദുള്ളക്കുട്ടി, ബാലകൃഷ്ണന്‍ പെരിയ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....