മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ തടയാനെന്ന പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമാണ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നു. അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയും എന്നത് ട്രംപ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ച വാഗ്ദാനമാണ്. മതില്‍ നിര്‍മ്മാണത്തിനായി കോണ്‍ഗ്രസ് 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണം എന്ന ട്രംപിന്റെ ആവശ്യം ഡെമോക്രാറ്റുകള്‍ തള്ളിയതിനെ തുടര്‍ന്ന് ട്രംപ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുള്ള പണം തടഞ്ഞത് 35 ദിവസം ഗവണ്‍മെന്റ് ഷട്ട് ഡൗണിലേയ്ക്ക് നയിച്ചിരുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ അവസാനിപ്പിച്ചത്. അതിര്‍ത്തിയില്‍ ബാരിയറുകള്‍ നിര്‍മ്മിക്കാന്‍ 1.37 ബില്യണ്‍ ഡോളര്‍ അനുവദിക്കാം എന്നത് ഡെമോക്രാറ്റുകള്‍ സമ്മതിച്ചിരുന്നു. അതേസമയം കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നില്ല. രാജ്യത്തിന്റെ പരമാധികാരത്തിനും നിലനില്‍പ്പിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിന് യുഎസ് ഭരണഘടന അധികാരം നല്‍കുന്നുള്ളൂ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രസിഡന്റിന് വസ്തുക്കളും ഉല്‍പ്പാദനോപാധികളും പിടിച്ചെടുക്കാനും നിയന്ത്രിക്കാനും വിദേശത്ത് സൈന്യത്തെ വിന്യസിക്കാനും പട്ടാളനിയമം പ്രഖ്യാപിക്കാനും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പിടിച്ചെടുക്കാനും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമെല്ലാം അധികാരമുണ്ടായിരിക്കും. അടിയന്തരാവസ്ഥയില്‍ പ്രസിഡന്റിന് ഫെഡറല്‍ ഫണ്ട് എവിടെ നിന്ന് വേണമെങ്കില്‍ മതിലിനായി വക മാറ്റാം. യുഎസ് പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെങ്കിലും അത് വളരെ സങ്കീര്‍ണമായ നടപടിക്രമങ്ങളുള്ള കാര്യമാണ് . എന്താണ് അടിയന്തര സാഹചര്യം എന്ന് വ്യക്തമാക്കാന്‍ പ്രസിഡന്റിന് കഴിയും. ഇവിടെ അത് സാധിച്ചിട്ടില്ല എന്നാണ് ആരോപണം അതേസമയം അടിയന്തരാവസ്ഥ ട്രംപിനെതിരെ നിയമനടപടികളേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ന്യയോര്‍ക്ക് സ്റ്റേറ്റ് അറ്റോണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ട്രംപിനെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....