വടക്കന്‍ കേരളത്തില്‍ ഷുക്കൂര്‍ വധം തരഗമാക്കാന്‍ കോണ്‍ഗ്രസും ലീഗും ബി ജെ പി യും ഒരു പോലെ നീക്കം തുടങ്ങി. പോസ്റ്ററുകളും, പ്രാദേശിക നേതാക്കളുടെ പ്രസംഗങ്ങളും ഷുക്കൂര്‍ വധത്തിലേക്കും ജയരാജനിലേക്കും സി പി എമ്മിലേക്കും തിരിച്ചിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ മേല്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതു ശരിയാണോയെന്നു ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കണമെന്നു ടി.വി.രാജേഷ് എംഎല്‍എ. ഷുക്കൂര്‍ കേസില്‍ താന്‍ പ്രതിയായതല്ലെന്നും പ്രതി ചേര്‍ക്കപ്പെട്ടതാണെന്നും എംഎല്‍എ പറഞ്ഞു. ഈ കേസ് തന്നെ അസ്വാഭാവികമാണ്. കോടതിയില്‍ വിശ്വാസമുണ്ട്. ജനങ്ങളോടും ഇക്കാര്യം വിശദീകരിക്കും. 2012ലാണു ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലാണു താന്‍ ജയിച്ചത്. അതുകൊണ്ട് ഈ വിഷയം ഏതെങ്കിലും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു കരുതുന്നില്ല. കേസില്‍ പ്രതിയായ ജനപ്രതിനിധികള്‍ രാജിവയ്ക്കണമെന്ന അഭിപ്രായം ശശി തരൂര്‍ എംപിയുടെ കാര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്കുണ്ടോയെന്നും രാജേഷ് ചോദിച്ചു. എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ പട്ടാപ്പകല്‍ 'വിചാരണ നടത്തി' കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്യാശേരി എംഎല്‍എ ടി.വി. രാജേഷ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി സിബിഐ. തുടരന്വേഷണത്തിനുശേഷം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം നല്‍കിയത്. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന വകുപ്പാണ് (ഐപിസി 118) ഇരുവര്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഇത് ഒഴിവാക്കിയാണ് 120 (ബി) പ്രകാരം ഗൂഢാലോചനയും അനുബന്ധമായി കൊലക്കുറ്റവും ചുമത്തിയത്. കേസില്‍ ആകെ 33 പ്രതികള്‍. ജയരാജന്‍ 32-ാം പ്രതി; രാജേഷ് 33-ാം പ്രതി. ഒന്നു മുതല്‍ 27 വരെ പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തെന്നും 28 - 31 പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും 32, 33 പ്രതികള്‍ ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചെന്നുമായിരുന്നു പൊലീസിന്റെ കുറ്റപത്രം. 32, 33 പ്രതികളെ ഗൂഢാലോചനയില്‍നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഷുക്കൂറിന്റെ മാതാവ് ഹര്‍ജി നല്‍കിയത്. 32, 33 പ്രതികളും ഗൂഢാലോചനയില്‍ നേരിട്ടു പങ്കെടുത്തതായി വ്യക്തമാക്കുന്നതാണ് സിബിഐ കുറ്റപത്രം. സിബിഐ പറയുന്നത്: ഷുക്കൂര്‍വധം ആസൂത്രണം ചെയ്തത് പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും സാന്നിധ്യത്തില്‍. ഗൂഢാലോചനയില്‍ ഇരുവരും പങ്കെടുത്തു. കൊല്ലാനുള്ള നിര്‍ദേശം നല്‍കുമ്പോള്‍ ജയരാജനും രാജേഷും ഗൂഢാലോചനക്കേസിലെ മറ്റു പ്രതികളും ഒരേ മുറിയിലുണ്ടായിരുന്നു. അവര്‍ പറഞ്ഞത് ഇരുവരും കേട്ടതിനും സാക്ഷികളുണ്ട്. ജയരാജനും രാജേഷും സഞ്ചരിച്ച കാര്‍ 2012 ഫെബ്രുവരി 20ന് തളിപ്പറമ്പ് പട്ടുവം അരിയിലില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനു പ്രതികാരമായി മൂന്നര മണിക്കൂറിനുള്ളില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു പൊലീസ് കേസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....