സാമ്പത്തിക മേഖലയുടെ വളര്‍ച്ചാസൂചികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍. രാജ്യം കുതിക്കുകയാണെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ചൈനയ്ക്കും പാകിസ്ഥാനും പിന്നിലായി 62മത് സ്ഥാനത്താണ് ഇന്ത്യയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വിറ്റ്‌സര്‍ലൻഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് ഈ കണക്കുള്ളത്.
സാമ്പത്തിക മേഖലയുടെ വളര്‍ച്ച അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട വാര്‍ഷികപട്ടികയില്‍ ചൈന 26മത് നില്‍ക്കുമ്പോള്‍ പാകിസ്ഥാന്‍ 47മത് സ്ഥാനത്തുണ്ട്. മികച്ച ജീവിതനിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയില്‍ കടം വര്‍ദ്ധിക്കാനുള്ള സാധ്യത എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തി റാങ്ക് നിശ്ചയിച്ചിരിക്കുന്ന പട്ടികയില്‍ ഇക്കുറി മുന്നിലുള്ളത് നോര്‍വേയാണ്.
അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ നോര്‍വേയ്‌ക്ക് തൊട്ടു പിന്നിലായുണ്ട്. യൂറോപ്യന്‍ ശക്തിയായ ജര്‍മ്മനി 12മത് നില്‍ക്കുമമ്പോള്‍ ഓസ്‌ട്രേലിയ ഒമ്പതാമതുമുണ്ട്. ഒരു വര്‍ഷത്തിനിടെ അത്ഭുതകരമായ രീതിയില്‍ സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ലിത്വാനിയ, ഹംഗറി, അസര്‍ബൈജാന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....