News Beyond Headlines

28 Thursday
November

ചരിത്രത്തെ വളച്ചൊടിച്ച്‌, കോൺഗ്രസ്സിന്റെ സമകാലിക അവസ്ഥ കാണാതെ എത്ര കാലം ബലറാമിന്‌ പോസ്റ്റിട്ട്‌ നടക്കാനാവും..? വി ടി ബല്‍‌റാമിനെ പൊളിച്ചടക്കി എംവി ജയരാജൻ

വി ടി ബല്‍‌റാമിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ. ചരിത്രത്തെ വളച്ചൊടിച്ച്‌, കോൺഗ്രസ്സിന്റെ സമകാലിക അവസ്ഥ കാണാതെ എത്ര കാലം ബൽറാമിന് പോസ്റ്റിട്ട്‌ നടക്കാന്‍ കഴിയുമെന്നാണ് ജയരാജന്‍ ചോദിക്കുന്നത്. എകെജിയെ അപമാനിക്കുന്ന ബൽറാം, നെഹ്‌റുവിനെയും അപമാനിക്കുകയാണ്. പാർലമെന്റിൽ എ.കെ.ജി. നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ബൽറാമിന്റെ നേതാവായ നെഹ്‌റു അഭിപ്രായപ്പെട്ടതെന്താണെന്ന് ബല്‍‌റാമിന് അറിയില്ലെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ചരിത്രത്തെ വളച്ചൊടിച്ച്‌, കോൺഗ്രസ്സിന്റെ സമകാലിക അവസ്ഥ കാണാതെ എത്ര കാലം ബലറാമിന്‌ പോസ്റ്റിട്ട്‌ നടക്കാനാവും..!?
വി.ടി. ബലറാമിന്റെ എ.കെ.ജി.യെക്കുറിച്ചുള്ള എഫ്ബി പോസ്റ്റ് കാണാനിടവന്നു. ജനാധിപത്യത്തിൽ അപ്രമാദിത്വം ആർക്കും ഇല്ല. ബൂർഷ്വാരാഷ്ട്രീയത്തിന്റെ ശീലമാണ് വിഗ്രഹാരാധന. തൊഴിലാളിവർഗ രാഷ്ട്രീയത്തിൽ കൂട്ടായ്മയാണ് പ്രധാനം. വ്യക്തികളെക്കാൾ വലുതാണ് പ്രസ്ഥാനം. എന്നാൽ വ്യക്തികൾക്ക് സുപ്രധാനമായ പങ്കുമുണ്ട്. എ.കെ.ജി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്, തന്നെ വളർത്തിവലുതാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന്. കോൺഗ്രസ്സുകാരനായ എ.കെ.ജി.ക്ക് കമ്മ്യൂണിസ്റ്റായി മാറേണ്ടിവന്നത് എന്തുകൊണ്ട്? ദുഷിച്ച മുതലാളിത്ത സാമൂഹികവ്യവസ്ഥയാണ് കാരണം. ആ വ്യവസ്ഥ മാറണമെന്ന് എ.കെ.ജി. ആഗ്രഹിച്ചു. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഏറ്റവും നല്ലതെന്ന് എ.കെ.ജി. തിരിച്ചറിഞ്ഞു. എ.കെ.ജി.ക്ക് പകരം എ.കെ.ജി. മാത്രമേ ഉള്ളൂ. പാവങ്ങളുടെ പടത്തലവൻ, എണ്ണമറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത ജനനായകൻ, പാർലമെന്റ് വേദിയെപ്പോലും പോരാട്ടവേദിയാക്കി മാറ്റിയ ജനപ്രതിനിധി. എ.കെ.ജി.യെ അപമാനിക്കുന്ന ബലറാം നെഹ്‌റുവിനെയും അപമാനിക്കുകയാണ്. പാർലമെന്റിൽ എ.കെ.ജി. നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ബലറാമിന്റെ നേതാവായ നെഹ്‌റു ഇങ്ങിനെയാണ് അഭിപ്രായപ്പെട്ടത്. ''ജനവികാരമറിയണമെങ്കിൽ എ.കെ.ജി. പാർലമെന്റിൽ നടത്തുന്ന പ്രസംഗങ്ങൾ കേൾക്കണം. എ.കെ.ജി. ലോകസഭയിൽ പ്രസംഗിക്കുമ്പോൾ ഞാൻ സശ്രദ്ധം ആ പ്രസംഗം പൂർണ്ണമായി കേൾക്കും. ജനവികാരമറിയാൻ വേണ്ടിയാണത്.
ബലറാമിന്റെ പാർട്ടി അടിയന്തിരാവസ്ഥ നടപ്പിലാക്കിയപ്പോൾ ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് എ.കെ.ജി. നേതൃത്വം കൊടുത്തു. വായനശാലകളിൽ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ ചുട്ടുകരിച്ചപ്പോൾ എ.കെ.ജി. ഓടിയെത്തി. ബലറാമിന്റെ വിഗ്രഹം ആരാണ്? ഗാന്ധിജിയോ നെഹ്‌റുവോ? അല്ല തിവാരിയോ വിൻസന്റോ? ഏതായാലും എ.കെ.ജി.യല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
ഈ അടുത്തകാലത്ത് കോൺഗ്രസ്സിന്റെ മുതിർന്ന നേതാവായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്റരുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി' എന്ന പുസ്തകം ഒന്നു വായിച്ചുനോക്കുക. ''രാഷ്ട്രീയം പണമുണ്ടാക്കാനുള്ള മാർഗമായി പല തട്ടിലുള്ള കോൺഗ്രസ് ഭാരവാഹികളും ഗ്രൂപ്പ് മാനേജർമാരുടെ കമ്മീഷൻ ഏജന്റുമാരും കണ്ടു. യു.ഡി.എഫ്. ഘടകകക്ഷികളുടെ വിവിധ തട്ടിലുള്ള നേതാക്കളും ഇതിൽനിന്ന് ഒഴിവാണെന്ന് പറയാൻ പറ്റില്ല. കോൺഗ്രസ് എന്നും ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് നേതാക്കളുടെ ഒളിച്ചുകളി പരാജയത്തിന് ഒരു കാരണമാണ്.'' ഇതാണ് രാമചന്ദ്രൻമാസ്റ്റരുടെ കാഴ്ചപ്പാട്. ''കോൺഗ്രസ്സിന് ഇനി തിരിച്ചുവരാൻ കഴിയില്ലെന്ന്'' കെ. മുരളീധരൻ പോലും പറഞ്ഞുകഴിഞ്ഞു. വസ്തുത ഇതായിരിക്കേ ചരിത്രത്തെ വളച്ചൊടിച്ച് കോൺഗ്രസ്സിന്റെ സമകാലീന അവസ്ഥയെ കാണാതെ എത്ര കാലം ബലറാമിന് പോസ്റ്റിട്ട് നടക്കാനാവും? വൈദ്യരേ, സ്വയം ചികിത്സിക്കൂ എന്നല്ലാതെ മറ്റെന്ത് പറയാൻ.
- എം.വി. ജയരാജൻ

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....