ഡി ജി പി ലോക്നാഥ് ബെഹ്‌റക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ് എം എല്‍ എ. നടന്‍ ദിലീപ് നല്‍കിയ പരാതി മറച്ചുവെക്കുകയും തെറ്റായ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന് ഡി ജി പി ലോക്നാഥ് ബെഹ്‌റക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡി ജി പിയെ ദിലീപ് നിരവധി തവണ ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
ഡി ജി പി ലോക്നാഥ് ബെഹ്‌റക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കോടതിയില്‍ പോകാന്‍ തയ്യാരായില്ലെങ്കില്‍ താന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ദിലീപിനെ ഈ കേസില്‍ കുടുക്കിയതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പി ലോക്നാഥ് ബെഹ്‌റയെ വിളിച്ചതായി ഫോണ്‍ രേഖകള്‍. പള്‍സര്‍ സുനിക്ക് വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ച അന്നുതന്നെയാണ് ദിലീപ് ഡി ജി പിയെ വിളിച്ചിരിക്കുന്നത്. പിറ്റേന്നും ദിലീപ് ഡി ജി പിയെ പലതവണ വിളിച്ചിട്ടുണ്ട്. മാത്രമല്ല, ഭീഷണി സന്ദേശം വാട്‌സ് ആപ് മുഖേന ഡിജിപിക്ക് കൈമാറുകയും ചെയ്തു. ഭീഷണി കോള്‍ ലഭിച്ചതിന് ശേഷം 20 ദിവസം വൈകിയാണ് ദിലീപ് പരാതി നല്‍കിയതെന്ന പൊലീസിന്‍റെ വാദം ഇതോടെ പൊളിയുകയാണ്.
ഭീഷണി കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പിയെ വിളിച്ചതായി തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു. ഇത് പൊലീസിനെയും പ്രത്യേകിച്ചും ഡി ജി പിയെയും പ്രതിരോധത്തിലാക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ദിലീപ് ലോക്നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചത്. പലതവണ ബെഹ്‌റയെ ദിലീപ് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....