News Beyond Headlines

28 Thursday
November

‘ഇതെന്തോന്ന് ഒന്നര കോടി റേപ്പ് ‘? നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വൈറലായി സംഗീത ലക്ഷ്മണന്റെ പോസ്റ്റ്‌ !

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷക സംഗീത ലക്ഷ്മണ. ഒന്നര കോടിക്ക് ആണ്‍‌പിള്ളേര്‍ വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീര്‍ത്തിട്ട് പോകില്ലേ എന്നാണ് സംഗീത തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്.
സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഒന്നുകിൽ കേരളാ പോലീസിന്റെ IQ നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട്. അല്ലെങ്കിൽ എന്റെ analytical ability-ക്ക് നിലവാരം തീരെ ഇല്ല. ഇതിൽ ഏതോ ഒന്നാണ് യാഥാർത്ഥ്യം. Reality. ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിയും സാമർത്ഥ്യവും ഉളള ഒരാൾ. ആ ഒന്നര കോടി ഓഫർ കൊടുത്ത്, അയാൾക്ക് വൈരാഗ്യമുള്ള ഒരു സ്ത്രീയെ റേപ്പ് ചെയ്തു പണ്ടാരമടക്കാൻ ഒരുത്തനെ ഏർപ്പാടാക്കുന്നു. റേപ്പ് എങ്ങനെ ചെയ്യണം എന്നു കൂടി prospective rapist-ന് ഒന്നര കോടിക്കാരൻ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നു.
ഒന്നര കോടി രൂപ മുടക്കുന്നവൻ അങ്ങനെയെങ്കിൽ രാത്രി 9.00/10.00 മണി നേരത്ത് കൊച്ചി പോലൊരു നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിൻസീറ്റിലിട്ട് റേപ്പ് ചെയ്യാൻ നിർദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനുണ്ടോ ഒരു റേപ്പ്?
ഒന്നര കോടിക്കാണ് റേപ്പ് കോൺട്രാക്റ്റ് എങ്കിൽ ആ ഒന്നര കോടിക്ക് മുമ്പേയ് ന്ന് ആൺപിള്ളേര് വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീർത്തു കൊടുത്തിട്ട് പോവൂല്ലേ? കേരളാ പോലീസിന്റെ Intelligence Quotient, എന്റെ analytical ability....ഇവ രണ്ടും തമ്മിലങ്ങോട്ട് sync ആവുന്നില്ല. രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ, അല്ലേ? കേരളാ പോലീസിന് അത് തീരെ വൈകിയതല്ല. ഒന്നര കോടി രൂപ വിലമതിക്കുന്ന ഒരു റേപ്പ് ഈ നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറിനകത്ത് നടക്കുമ്പോൾ നമ്മുടെ കേരളാ പോലീസ് എവിടെയായിരുന്നു? ഈ ചോദ്യം ചോദിക്കാൻ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന 'The അവൾക്കൊപ്പം Regiment' കൂട്ടത്തിൽ? ഇവരെ കൊണ്ട് ഇതൊന്ന് ചോദിപ്പിക്കാൻ കഴിവുള്ള വാർത്താമാധ്യമങ്ങളുമില്ല ഈ നാട്ടിൽ. കഷ്ടം തന്നെ. Fourth estate-ആണ് പോലും Fourth estate! Pity you! Petty you!
ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കാനുള്ള കെൽപ്പില്ലാത്ത ചില സിനിമാക്കാരും; തലയ്ക്ക് വെളിവില്ലാത്ത കുറച്ച് ഫെമിനിസ്റ്റുകളും; പണ്ടെന്നോ റിട്ടയർ ചെയ്‌ത്‌ പോയ 2-3 പോലീസ് ആപ്പീസർമാരും (ഉള്ള വിവരക്കേട് മുഴുവൻ വിളിച്ചുകൂവി പറയാനായി, കൂട്ടത്തിൽ best ആയ ഇവരെ ഇപ്പോഴുള്ള കേരളാ പോലീസ് കൊട്ടേഷൻ കൊടുത്ത് ഏർപ്പാടാക്കി ഇറക്കിയത് തന്നെ, അത് ഉറപ്പാണ്.); വൈകുനേരങ്ങളിൽ സ്വന്തം ഓഫീസിൽ ഒരു പണിയും ഇല്ലാത്ത ചില അഭിഭാഷകരും ചേർന്ന് ടെലിവിഷൻ ചാനൽ സ്റ്റുഡിയോകൾ കയറിയിറങ്ങി കയറിയിറങ്ങി ജനകീയ വിചാരണ നടത്തി നടത്തി ഈ നാട്ടിലെ rape culture തന്നെ മാറ്റി എടുക്കും. അത്രയും ഗുണമുണ്ടാവും. അതാവും ഈ നാടിനുണ്ടാവുന്ന ഗുണം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....