സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ അറിയിച്ച് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്ന് നടന്‍ ജോയ് മാത്യു. ഗൊരഖ്പൂരില്‍ ശ്വാസം മുട്ടി മരിച്ച കുട്ടികളുടെ ഓര്‍മ്മ ദിവസമാണ് ഇന്ന്. തന്റെ ഫെയ്‌സ് പോസ്റ്റിലൂടെയാണ് ജോയി മാത്യു തന്റെ രോഷം പങ്ക് വെച്ചിരിക്കുന്നത്.ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അയച്ചുതന്ന് എന്നെ ശ്വാസം മുട്ടിച്ച് കൊല്ലരുത്- എഴുപത്തിനാലു കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓർമ്മയാണിന്നത്തെ ഈ സ്വാതന്ത്ര്യദിനം - പശുവിനെച്ചൊല്ലി നിസ്സഹായരായ ഗ്രാമീണരെ കാടൻ നീതികളാൽ തല്ലിക്കൊല്ലുന്ന - ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന- ജാതിയുടെ പേരിൽ കൂട്ടക്കൊലകൾ നടപ്പാക്കുന്ന ഒരു രാജ്യത്ത് സ്വാതന്ത്ര്യം എന്നത് മൂന്നുവർണ്ണങ്ങളിൽ പൊതിഞ്ഞ് നൽകുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന നിരക്ഷരരുടേയും ദരിദ്രരുടേയും രാജ്യം എഴുപതു വർഷം കൊണ്ട് എന്താണു നേടിയത്? ശ്വസിക്കാനുള്ള ശുദ്ധവായു? കുടിക്കാനുള്ള ശുദ്ധജലം? വിശപ്പകറ്റാനുള്ള ആഹാരം? ഇന്നു കുഞ്ഞുങ്ങളാണു ഓക്സിജൻ കിട്ടാതെ മരിച്ചതെങ്കിൽ വരും ദിവസങ്ങളിൽ ഈ രാജ്യംതന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും ഒരക്ഷരം ശബ്ദിക്കാതെ സ്വാതന്ത്ര്യദിന കച്ചേരി നടത്തുന്ന അധികാരികൾക്കും അണികൾക്കുമിടയിൽ ചോദ്യങ്ങൾ ചോദിക്കുവാനും സംശങ്ങൾ പ്രകടിപ്പിക്കുവാനും മനസ്സുകൊണ്ടെങ്കിലും നമുക്ക് കഴിഞ്ഞാൽ - ത്രിവർണ്ണ കടലാസ് നെഞ്ചിൽ തറക്കുവാനുള്ള ഒരു സൂചിയെങ്കിലും ആകുവാൻ നമുക്ക് സാധിച്ചാൽ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള ആദരവായിരിക്കും അത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....