നടിയെ ആക്രമിച്ചതിന്റെ കേസ് കത്തിനില്‍ക്കുന്നതിനിടെ മറ്റൊരു വിവാദം. കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാറിന്റെ പുതിയ നോവലാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള സിനിമാക്കാരന്റെ നോവല്‍ എന്നതിനപ്പുറം സിനിമാ ലോകത്ത് സമകാലികമായി നടന്ന പല സംഭവങ്ങളോടും ചേര്‍ത്തുവയ്ക്കുകയാണ് പലരും ഈ നോവലിന്റെ പ്രമേയത്തെ. നക്ഷത്രങ്ങളുടെ ആല്‍ബം- സിനിമയ്ക്കുള്ളിലെ ജീവിതം' എന്നാണ് നോവലിന്റെ പേര്.
നോവലിന്റെ പ്രമേയം പലവിവാദങ്ങള്‍ക്കു വഴിവെയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ സാധ്യതകളെ രചയിതാവും തള്ളിക്കളയുന്നില്ല. ഒരു നടനെ വിവാഹം കഴിച്ച നടി, അവര്‍ പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഇത് ചര്‍ച്ചയായതോടെ ആരാണ് ആ നടിയും നടനും എന്ന രീതിയിലാണ് അന്വേഷണങ്ങള്‍ നീളുന്നത്.
ടീനേജ് സെന്‍സേഷനായി കത്തി നില്‍ക്കുന്ന കാലത്താണ് ഈ പെണ്‍കുട്ടി നടനുമായി വിവാഹിതനാകുന്നത്. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ആ ബന്ധം ഉപേക്ഷിച്ച് അവള്‍ വീണ്ടും സിനിമാ ലോകത്തേക്ക് ഇറങ്ങുകയാണ്.
സത്യത്തില്‍ ഒരാളുടെയും വ്യക്തിജീവിതം വിഷയമായിട്ടില്ലെന്ന് രചയിതാവ് തന്നെ പറയുന്നു. ‘ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നമ്മുടെ കാലം എന്നെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് മാത്രം. ആരെയും ബോധപൂര്‍വം ഞാന്‍ പിന്തുടര്‍ന്നിട്ടേയില്ല‘ - കലവൂര്‍ പറയുന്നു.
ദിലീപ് വിഷയം ഏറെ വിവാദമായി നില്‍ക്കുന്ന സമയത്ത് മഞ്ജുവാര്യരുടെ ജീവിതത്തോട് സാദൃശ്യം തോന്നുന്ന പ്രമേയവുമായി നോവല്‍ പുറത്തിറങ്ങുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത്. പ്രമേയം പ്രഥമ ദൃഷ്ട്യ മഞ്ജു ദിലീപ് ജീവിതത്തോട് സാദൃശ്യം പുലര്‍ത്തുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....