സിനിമയില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതിനെതിരെ നടി മിയ. ഇപ്പോള്‍ പ്രചരിക്കുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മിയ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ അടുത്ത് അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ അഭിമുഖം നല്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് മിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
"എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇൻഡസ്ട്രിയില്‍ നിന്നും ഉണ്ടായിട്ടില്ല നമ്മള്‍ നെഗറ്റീവ് രീതിയിൽ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാല്‍ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു" എന്ന എന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്തായിരുന്നു ചിലര്‍ വാര്‍ത്തയാക്കിയത്. എന്നാല്‍, ഇക്കാര്യം ഞാന്‍ പറഞ്ഞത് നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചല്ല, സിനിമയില്‍ നടിമാര്‍ക്കുണ്ടാകുന്ന ചൂഷണങ്ങളെ കുറിച്ചാണെന്ന് താരം വിശദീകരിക്കുന്നു.
വുമണ്‍ ഇന്‍ സിനിമ സംഘടനയെ കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും അറിയില്ലെന്ന് മിയ വ്യക്തമാക്കിയിരുന്നു. അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ. 'അമ്മ'യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. ചിലര്‍ക്ക് മാത്രം പരിഗണന കിട്ടുന്നു, മറ്റുള്ളവര്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ ഉള്ളതു കൊണ്ടാകാം, എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടാന്‍ ഇങ്ങനെയൊരു സംഘടന രൂപികരിച്ചതെന്ന് മിയ പറയുന്നു.
സിനിമയില്‍ ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ടൊയെന്ന ചോദ്യത്തിന് ‘തനിക്ക് ഇതുവരെ സിനിമ മേഖലയില്‍ നിന്നോ അല്ലാതെയോ മോശം അനുഭവമുണ്ടായിട്ടില്ലെന്ന് താരം പറയുന്നു. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തില്‍ സമീപിച്ചിട്ടില്ല. നമ്മള്‍പെരുമാറുന്നത് പോലെയാണ് നമ്മളോടുള്ള സമീപനമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് താരം പറയുന്നു. ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതല്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഈ ഒരു പ്രശ്‌നം വരില്ല എന്നാണ് എന്റെ വിശ്വാസം. മമ്മി എപ്പോളും എന്റെ കൂടെ ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ സേഫ് ആയിരുന്നു.- മിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....