ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ വിലക്ക് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ശരിയല്ലെന്നും പറഞ്ഞു. ബിസിസിഐ സുതാര്യമായി പ്രവർത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ശ്രീശാന്തിനെ ഒത്തുകളി കേസില്‍ വെറുതെ വിട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസയോഗ്യമല്ലെന്നും ഫോണ്‍ സംഭാഷണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് കണക്കിലെടുക്കേണ്ടതായിരുന്നു. അന്വേഷണ ഏജന്‍സിക്ക് ശ്രീശാന്തിനെതിരായി തെളിവ് ലഭിച്ചിരുന്നില്ല. ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത് ഗൗരവകരമായ രീതിയില്‍ അല്ലെന്നും കോടതി വിലയിരുത്തി. വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ ബിസിസിഐയുടെ വിലക്ക് നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
അഡ്വ.ശിവന്‍ മഠത്തിലായിരുന്നു ശ്രീശാന്തിനായി ഹൈക്കോടതിയില്‍ ഹാജരായത്. വിധിയില്‍ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വിധി പ്രഖ്യാപനത്തിനു ശേഷം ശ്രീശാന്ത് പ്രതികരിച്ചു. അദ്ദേഹം നേരിട്ട് കോടതിയില്‍ എത്തിയിരുന്നു. ബിസിസിഐ വിലക്ക് നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ ആകുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....