കൊക്കോ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ 70 ശതമാനത്തിലേറെ കുറവുണ്ടായതും കര്‍ഷകര്‍ക്ക് ഇരിട്ടടിയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒരുകിലോഗ്രാം പരിപ്പിന് 60 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 32 രൂപയും അതില്‍ താഴെയുമാണു ലഭിക്കുന്നത്.
മറ്റു കൃഷിയോടൊപ്പം ഇടവിളയായിട്ടാണു കൊക്കോ കൃഷി ചെയ്‌തിട്ടുള്ളത്. ആഴ്‌ചതോറും വിളവെടുപ്പു നടത്താമെന്നതിനാല്‍ മറ്റു വിളകള്‍ക്കു വിലയിടിവുണ്ടായപ്പോള്‍ കര്‍ഷകര്‍ക്കു താങ്ങായി നിന്നതു കൊക്കോ കൃഷിയാണ്. 50 രൂപയ്‌ക്കു മുകളില്‍ ലഭിച്ചാല്‍ മാത്രമേ ഈ കൃഷികൊണ്ടു പ്രയോജനം കിട്ടുകയുള്ളൂവെന്നു കര്‍ഷകര്‍ പറയുന്നു.
ഇക്കുറി മഴ കുറഞ്ഞതു കൃഷിക്കു കനത്ത തിരിച്ചടിയായി. കായ ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്‌തതോടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. കൊക്കോ പരിപ്പിനു ഗുണമേന്‍മ കുറഞ്ഞതാണു വിലയിടിവിനു കാരണമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. ഇന്ത്യയില്‍ മൊത്തം ഉല്‍പ്പപാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ചോക്ലേറ്റ് നിര്‍മാണത്തിനാണു കൂടുതലായും കൊക്കോ ഉപയോഗിക്കുന്നത്. കൊക്കോ ശേഖരിക്കുന്ന കമ്പനികള്‍ വിലയിടിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....