നിലമ്പൂര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. പി.വി. അന്‍വര്‍ മാനേജിങ് പാട്‌ണറും രണ്ടാം ഭാര്യ പി.വി. ഹഫ്‌സത്ത് പാര്‍ട്‌ണറുമായ പി.വി.ആര്‍. നാച്വറോ പാര്‍ക്കാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിന്റെ പേരോ നമ്പറോ അടക്കമുള്ള വിവരങ്ങളൊന്നും കാണിക്കാതെ കക്കാടംപൊയില്‍ എന്ന സ്‌ഥലത്ത് പകല്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടാണ് മൂന്നു മാസത്തേക്ക് താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചത്. പാര്‍ക്കില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് ആളുകളെ പ്രവേശിക്കുന്നതിന് അനുമതി നല്‍കണമെന്ന പി.വി. അന്‍വറിന്റെ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. പ്രവേശനഫീസായി 50 രൂപ ഈടാക്കാനും അനുമതി നല്‍കിയിരുന്നു. വൈദ്യുതി ഉപയോഗിച്ചുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇവയെല്ലാം കാറ്റില്‍പ്പറത്തിയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ റൈഡുകള്‍, യന്ത്ര ഊഞ്ഞാല്‍, തോണി. യന്ത്രബൈക്ക് റൈഡ് അടക്കമുള്ളവ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവേശനത്തിന് ഇപ്പോള്‍ 100 രൂപയും റൈഡുകള്‍ക്ക് അധികമായി 500 രൂപവീതവും ഈടാക്കുന്നുണ്ട്. മലയുടെ ഒരു ഭാഗം വെട്ടിനിരത്തിയാണ് വെള്ളംകെട്ടിനിര്‍ത്തി വാട്ടര്‍പൂളുകള്‍ സ്‌ഥാപിച്ചത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. കുളങ്ങള്‍ നിര്‍മിച്ചതും മണ്ണിടിച്ചുള്ള നിര്‍മാണം നടത്തിയതും പരിസ്‌ഥിതി ആഘാതപഠനം നടത്താതെയാണ് . ഉരുള്‍പ്പൊട്ടലുണ്ടായാല്‍ മലയുടെ വശത്തുള്ള കുളങ്ങളടക്കം തകരും. വന്‍തോതില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മലയിടിച്ചിലിനും ഇടയാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....