പോണ്‍സ്റ്റാര്‍ എന്ന നിലയില്‍ കണ്ടിരുന്ന സണ്ണിലിയോണിനോട് ആരാധകരുടെ മനസ്സില്‍ ബഹുമാനവും ആദരവും ഒരുപോലെ ഉണ്ടായ ദിവസങ്ങളായിരുന്ന കഴിഞ്ഞ ആഴ്ചകളില്‍ കടന്നുപോയത്. തൊലിവെളുപ്പിലും ഗ്‌ളാമറിലും വീണുപോയ ആരാധകരെ സണ്ണിലിയോണ്‍ ശരിക്കു ഞെട്ടിച്ചത് കഴിഞ്ഞ മാസം ഒരു കുഞ്ഞിനെ ദത്തെടുത്തുകൊണ്ടായിരുന്നു. ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞിനെ സ്വന്തം മകളായി ദത്തെടുത്തു. എന്നാല്‍ ഇപ്പോള്‍ ആ ദത്തെടുക്കലിന് ഇരട്ടി മധുരം കൂടി ഉണ്ടെന്ന് തിരിച്ചറഞ്ഞപ്പോള്‍ ആരാധകരുടെ മനസ്സില്‍ അവര്‍ക്ക് ദൈവസുതുല്യമായ സ്ഥാനം കൂടി കിട്ടി എന്ന് വേണം പറയാന്‍. കാരണം അവര്‍ ദത്തെടുത്തത് നിറത്തിന്‍രെ പേരില്‍ പതിനൊന്നില്‍ പരം ആളുകള്‍ കൈയൊഴിഞ്ഞ കുഞ്ഞിനെയാണ്. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിന് അല്പം നിറം കുറഞ്ഞാല്‍ ദുഃഖിക്കുന്ന നാട്ടിലാണ് സണ്ണി ലിയോണ്‍ ഒരു വലിയ മനസ്സിന് ഉടമയാണെന്ന് കാട്ടിത്തന്നത്.
നിറവും പശ്ചാത്തലവും സൗന്ദര്യവുമൊക്ക മാനദണ്ഡമാക്കി തങ്ങള്‍ക്ക് മുമ്പ് 11 പേര്‍ ഉപേക്ഷിച്ചു പോയ കുട്ടിയെയാണ് സണ്ണിയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും സ്വന്തമാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ മാറ്റി വെച്ചവരുടെ മാനദണ്ഡങ്ങളൊന്നും ഈ കുഞ്ഞിനെ സ്വീകരിക്കുന്നതില്‍ നിന്നും ഇരുവരേയും അകറ്റിയില്ല. നിറമോ പശ്ചാത്തലമോ ആരോഗ്യമോ ഒന്നും നോക്കാതെ സണ്ണിലിയോണ്‍ സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റെടുത്തെന്നും ഇക്കാര്യത്തില്‍ നിയമങ്ങളൊന്നും തെറ്റിക്കാതെ എല്ലാ മാതാപിതാക്കളെയും പോലെ ക്യൂ നിന്നെന്നും ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സസ് ഏജന്‍സി പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സണ്ണിയും വെബ്ബറും കുഞ്ഞിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. അധികൃതര്‍ കുട്ടിയെക്കുറിച്ച് വിവരം നല്‍കിയത് ജൂണ്‍ 21 നും. പറഞ്ഞ ദിവസം തന്നെ വേണ്ട വിധത്തിലെല്ലാം കാര്യങ്ങള്‍ ചെയ്ത് മാതാപിതാക്കള്‍ കുട്ടിയെ ഏറ്റുവാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലത്തൂരില്‍ നിന്നുമായിരുന്നു നടി നിഷാ കൗര്‍ എന്ന കുഞ്ഞിനെ ഏറ്റെടുത്തത്. ഇപ്പോള്‍ കുട്ടിയുടെ നിയമപരമായുള്ള മാതാപിതാക്കള്‍ തങ്ങളാണെന്ന കോടതി ഉത്തരവിനായി കാക്കുകയാണ് ദാനിയേല്‍ വെബ്ബറും സണ്ണിയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....