മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കാസര്‍ഗോഡ് കരിപ്പോടി കണിയാംപാടിയില്‍ നിന്നു മകളെ കാണാനില്ലെന്നു കാട്ടി പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ്.
പെണ്‍കുട്ടിയെ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടെത്തിയെങ്കിലും വീട്ടിലേക്ക് മടങ്ങാന്‍ തയാറായിരുന്നില്ല. ഇതോടെ, ചില തീവ്രവാദി ഗ്രൂപ്പുകളുടെ പിന്‍ബലത്തോടെ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.
മതപഠനത്തിന് പോകുകയാണെന്നു കത്തെഴുതിവച്ച ശേഷം കഴിഞ്ഞമാസം പത്തിനാണു പെണ്‍കുട്ടി വീടുവിട്ടത്. മകള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 27 ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണു ബേക്കല്‍ സി.ഐ: വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തി.
അന്നു രാത്രി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ബേക്കല്‍ പോലീസ് ഹാജരാക്കിയിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടുപോയില്ലെന്നും മതപഠനത്തിനായി സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പഠനം തുടരാനാണ് താല്‍പര്യമെന്നുമാണ് അന്ന് വിദ്യാര്‍ഥിനി മജിസ്‌ട്രേറ്റിനെ അറിയിച്ചത്. മാതാപിതാക്കളോടൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ പെണ്‍കുട്ടിയെ ഇന്നലെ ഹാജരാക്കി. പെണ്‍കുട്ടിയില്‍നിന്നു കോടതി സ്വകാര്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന് ശേഷമാണ് വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം പെണ്‍കുട്ടി സ്വദേശമായ ഉദുമയിലേക്ക് മടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....