ആറളം ഫാമില്‍ കാര്‍ഷിക മേഖലയില്‍ വിളയാട്ടം നടത്തുന്ന കാട്ടാന കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 30ഓളം തെങ്ങുകളാണ് കുത്തി വിഴ്‌ത്തിയത്. ആറളം വനത്തില്‍ നിന്നും എട്ടുകിലോമീറ്ററോളം അകലെയുള്ള പ്രദേശത്താണ് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം . ഫാമിന്റെ അധീനതയിലുള്ള ഒന്ന്, രണ്ട് ബ്ലോക്കുകളിലാണ് കഴിഞ്ഞ ദിവസം കാനക്കൂട്ടം കനത്ത നാശനഷ്‌ടം വരുത്തിയത്. മൂപ്പത് വര്‍ഷത്തിലധികം പ്രായമുള്ള നിറയെ കായ്‌ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചവയില്‍ എല്ലാം. ഫാമിന് വന്‍ സാമ്പത്തിക നാഷ്‌ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ 500 ഓളം തെങ്ങുകളെങ്കിലും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ടെന്നാണ് ഫാം അധിതൃതര്‍ പറയുന്നത്. അഞ്ച് ആനകളാണ് ഫാമിനുള്ളില്‍ കറങ്ങിനടക്കുന്നത്. ഇവയെ വനത്തിനുള്ളിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.
ആനയെ തുരത്താന്‍ നേരത്തെ വനംവകുപ്പും ഫാമിലെ തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് സംയുക്‌ത നീക്കം നടത്താറുണ്ടായിരുന്നു. വനത്തിലേക്ക് തുരത്തുന്ന ആന ഒരാഴ്‌ച്ച തികയുന്നതിന് മുന്‍മ്പ് തന്നെ വീണ്ടു ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് തിരിച്ചെത്തുകയാണ് പതിവ്. ഇതോടെ ആനയെ ഫാമില്‍ നിന്നും തുരത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....