സ്വയരക്ഷയ്ക്കായാണു പി.സി. ജോര്‍ജ്ജ് എം.എല്‍.എ. തോക്കെടുത്തതെന്ന് മുണ്ടക്കയം വെള്ളനാടി എസ്‌റ്റേറ്റിനോടു ചേര്‍ന്ന പുറമ്പോക്കു ഭൂമിയിലെ താമസക്കാര്‍. ഭൂമി കൈയേറിയെന്നു കള്ളക്കേസുണ്ടാക്കി തോട്ടം ജീവനക്കാരും ഗുണ്ടകളും തങ്ങളുടെ വീട് ആക്രമിച്ചത് സംബന്ധിച്ച് മുണ്ടക്കയം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതോടെ എം.എല്‍.എയെ സമീപിക്കുകയായിരുന്നു.
പ്രതിഷേധം കണ്ട് തിരികെപ്പോകാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഭീഷണിയുണ്ടായതിനാലാണ് അദ്ദേഹം തോക്കെടുത്തത്. പഞ്ചായത്തു വക പുറമ്പോക്കു ഭൂമിയില്‍ എഴുപതിലേറെ വര്‍ഷത്തെ കൈവശാവകാശ രേഖയുള്ളവരാണു താമസക്കാരെല്ലാവരും. രണ്ടു മുതല്‍ പത്തു സെന്റ് വരെ ഭൂമിയാണ് എല്ലാവര്‍ക്കുമുള്ളത്. പഞ്ചായത്തും ബ്ലോക്കും പട്ടികജാതി വികസനവകുപ്പും നല്‍കിയ വീടുകളിലാണു താമസം.
വ്യാഴാഴ്ച രാത്രിയില്‍ ഹാരിസണ്‍ എസ്‌റ്റേറ്റ് മാനേജരുടെ സല്‍ക്കാര യോഗത്തിലെ തീരുമാനപ്രകാരമാണ് മുണ്ടക്കയത്തെ ഹര്‍ത്താല്‍ ആഹ്വാനമെന്നു പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. കൊടിയ മനുഷ്യാവകാശ ലംഘനങ്ങളും പ്രതികരിക്കുന്നവര്‍ക്കു നേരേയുള്ള ഗുണ്ടായിസവുമാണു ഹാരിസണ്‍ എസ്‌റ്റേറ്റില്‍ നടക്കുന്നത്. പണിയും വേതനവുമില്ലൊതെ തൊഴിലാളികള്‍ പട്ടിണി കിടക്കുമ്പോള്‍ ചില തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സമ്പന്നരാകുകയാണ്. പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു എസ്‌റ്റേറ്റിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും വേണ്ടി ഇനിയും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....