കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നുണ പരിശോധന വേണമെന്നുള്ള സലിം കുമാറിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. എന്തുതന്നെയായാലും മാധ്യമങ്ങളുടെയും സമൂഹത്തിന്റേയും വിമര്‍ശനം ഭയന്ന് ആ പോസ്റ്റ് മായ്ച്ചതില്‍ സന്തോഷം. ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനമെന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം:
ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്..ഏറ്റവും ദുഖം തോന്നിയത് നടൻ സലീം കുമാറിന്റെ പ്രസ്താവനയാണ്..ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല.ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്..?..പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?
വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.
വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷം.. ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകൾ.? നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ...
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....