മെട്രോയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരും കെഎംആര്‍എല്ലും കബളിപ്പിച്ചെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് രംഗത്ത്. ജോലിക്കു മുന്‍പായുള്ള പരിശീലനത്തില്‍ പങ്കെടുപ്പിച്ച ശേഷം ഒഴിവാക്കുകയായിരുന്നുവെന്ന് ആതിര(47) ശാന്തി (52) എന്നിവര്‍ ആരോപിച്ചു. 23 പേര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിട്ട് 12 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. മറ്റുള്ളവരെ പരിഹസിക്കുകയായിരുന്നെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും ജോലി ഉറപ്പാക്കാമെന്ന വാക്കു മാത്രമേ ലഭിച്ചുള്ളൂ. മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും യാതൊരു പോസ്റ്റിലും തങ്ങളെ നിയമിച്ചിട്ടില്ല. മെട്രോയിലെ ജോലി പ്രതീക്ഷിച്ച് നേരത്തേ ചെയ്തു കൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചു.
അതിനു ശേഷമായിരുന്നു രാജഗിരി കോളേജില്‍ വെച്ച് ഒരു മാസത്തെ പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന സമയത്ത് പ്രായവും വിദ്യാഭ്യാസ യോഗ്യതയും ഒരു പ്രശ്‌നമായി പറഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ ഒരു ജോലിയും ഇല്ലാത്ത അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ആദ്യ ഘട്ടത്തിന് ശേഷം നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് രണ്ടു പേരെ ഒഴിവാക്കിയതെന്ന് കെഎംആര്‍എല്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....