മാവോയിസ്റ്റുകളായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ മൂന്നാര്‍ സ്വദേശിയും പെമ്പിളൈ ഒരുമ നേതാവുമായ യുവാവിനെ മൂന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മനോജ് (29) നെയാണ് മൂന്നാര്‍ പോലീസ് വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റടിയിലെടുത്തത്. യുവാവ് മറ്റെവിടേക്കെങ്കിലും കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് പോലീസ് നടപടി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു യുവാവ്. മനോജിന് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ഇന്‍ലിജന്‍സ് വിഭാഗവും സംസ്ഥാനത്തിന് വിവരം നല്‍കിയിരുന്നു. മൂന്നാറില്‍ മനോജിന്റെ വസതിയില്‍ മാവോയിസ്റ്റ് പ്രമുഖ നേതാവായ ജെയ്‌സന്റെ നേതൃത്വത്തില്‍ മൂന്നുതവണ യോഗം ചേര്‍ന്നതായാണ് വിവരം. ഇന്റെലിജെന്റിന്റെ വിവരത്തെ തുടര്‍ന്ന് പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് യുവാവിനെ മൂന്നാറില്‍ നിന്നും പിടികൂടിയത്. പോലീസ് പിടിയിലായ മനോജ് മൂന്നാറില്‍ നടന്ന പൊമ്പള ഒരുമ സമരത്തിന്റെ ബുദ്ധി കേന്ദ്രമായിരുന്നു.
മൂന്നാറില്‍ ടാറ്റാ കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്ന മനോജ് സമരത്തിന് എല്ലാ വിധ പിന്തുണയും നല്‍കിയിരുന്നു. കമ്പനിസൂക്ഷിച്ചിരുന്ന അതീവരഹസ്യമായ വിവരങ്ങള്‍ പലതും മനോജ് ചോര്‍ത്തിയെന്ന ആരോപണവും കമ്പനി മനോജിനെതിരെ ഉന്നയിച്ചിരുന്നു. സമരം കഴിഞ്ഞതോടെ കമ്പനിയില്‍ നിന്നും മനോജിനെ പിരിച്ചു വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊമ്പള ഒരുമയുടെ പേരില്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. ദേവികുളം സബ് ജഡ്ജിന്റെ മുമ്പില്‍ ഹാജരാക്കുന്ന മനോജിനെ കേന്ദ്ര സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. തീവ്രവാദബന്ധത്തിന്റെ പേരിലുള്ള യു.എ.പി.എ മനോജിന്റെ പേരില്‍ ചുമത്തുമെന്നാണ് സൂചന. മൂന്നാര്‍ സമരത്തിന്റെ നാളുകളില്‍ തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു തീവ്രവാദ സംഘടനയുമായി പ്രവര്‍ത്തിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. മനോജിന്റെ കൂട്ടാളികളായ മറ്റു രണ്ടു പേരും പോലീസ് നിരീക്ഷണത്തിലാണ്. സമരത്തില്‍ പങ്കെടുത്തിരുന്നവര്‍ക്ക് മുദ്രാവാക്യങ്ങളടക്കം എഴുതിനല്‍കിയരുന്നത് മനോജിന്റെ സാനിധ്യത്തിലുള്ള മുന്നുയുവാക്കളായിരുന്നു. വൈദ്യുതിമന്ത്രി മണിയാശാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗോമതിയുടെ നേത്യത്വത്തില്‍ നടത്തിയ സമരത്തിന് വിവിധ സംഘടനകളെ എത്തിച്ചിരുന്നതിന്റെ പിന്നിലും മനോജിന്റെ ഇടപെടലുണ്ടായിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....