മരണത്തിനും ജീവിതത്തിനുമിടയില്‍ ഏഴു മണിക്കൂര്‍:വയോവൃദ്ധയുടെ ജീവന്‍ കാത്തത് മരക്കൊമ്പ് മഴ കനത്തു.മീനച്ചിലാറ്റില്‍ ശക്തമായ നീരൊഴുക്ക്.എണ്‍പത്തിയാറുകാരിയായ കാര്‍ത്യായനിയമ്മ വെള്ളത്തിലേക്ക് വഴുതി വീഴുന്നു.ഒഴുകിപ്പോകുന്നതിനിടയില്‍ മരക്കൊമ്പില്‍ പിടുത്തം കിട്ടുന്നു.
ഒഴുകിപ്പോകുന്നതിനിടയില്‍ പിടിവള്ളിയായ മരക്കൊന്പില്‍ തൂങ്ങി ഏഴു മണിക്കൂറോളം വെള്ളത്തില്‍ കിടക്കുകയും ചെയ്ത 86 കാരിയെ ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിച്ചു രക്ഷപ്പെടുത്തി. കുടമാളൂര്‍ ചാമത്തറ കാര്‍ത്ത്യായനിയെയാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആറ്റിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊന്പില്‍ പിടിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വെള്ളം കയറിയ ഇവര്‍ക്ക് അടിയന്തിര ശുശ്രൂഷ നല്‍കി. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ വെള്ളത്തില്‍ വീണ കാര്‍ത്ത്യായനിയമ്മയെ വൈകിട്ട് അഞ്ചരയോടെയാണ് കണ്ടെത്തിയത്. അതിന് മുന്പ് നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ആറ്റിലും ബന്ധുവീടുകളിലും സമീപത്തെ പലയിടങ്ങളിലുമായി മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തെരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് സംഘം മടങ്ങുന്‌പോഴാണ് മരക്കൊന്പില്‍ പിടിച്ചു തൂങ്ങി നില്‍ക്കുന്ന നിലയില്‍ വൃദ്ധയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ബന്ധുവും കോട്ടയം എ ആര്‍ ക്യാന്പിലെ പോലീസുകാരനുമായ ഗിരീഷിന്റെ വീട്ടില്‍ വെച്ചാണ് കാര്‍ത്ത്യായനിയമ്മ ഒഴുക്കില്‍ പെട്ടത്. ആറിന്റെ കുടമാളൂര്‍ കൈവഴിയിലെ മാളികയില്‍ ഇല്ലത്തിന് സമീപമുള്ള പഞ്ചായത്ത് കടവില്‍ കുളിക്കാനായി പോയതായിരുന്നു. കുളിക്കുന്നതിനിടയില്‍ കാല്‍ വഴുതി ആറ്റിലേക്ക് വീഴുകയും ഒഴുക്കില്‍ പെടുകയുമായിരുന്നു. എന്നാല്‍ ആറ്റിലേക്ക് ചാഞ്ചു കിടന്ന മരക്കൊന്പില്‍ ഇവര്‍ക്ക് പിടികിട്ടുകയും അതില്‍ മുറുകെ പിടിച്ച് ഒഴുക്കില്‍ കിടക്കുകയുമായിരുന്നു. ആരെങ്കിലൂം രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ കാര്‍ത്ത്യായനിയമ്മ വെള്ളത്തില്‍ കിടക്കുന്‌പോള്‍ ബന്ധുക്കളും നാട്ടുകാരും ഇവരെ തെരഞ്ഞു നടക്കുക ആയിരുന്നു. ഒടുവില്‍ തെരച്ചില്‍ നിര്‍ത്തിയപ്പോഴാണ് കണ്ടെത്തിയത്.
കരയ്‌ക്കെത്തിക്കുന്‌പോള്‍ തണുത്തു വിറങ്ങലിച്ച് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കാര്‍ത്ത്യായനിയമ്മ. ഗിരീഷിന്റെ വീട്ടില്‍ താമസിക്കുന്ന കാര്‍ത്ത്യായനിയമ്മ വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുക്കു കുളിക്കാനായി പോയതും വെള്ളത്തില്‍ വീണതും. വീട്ടുകാര്‍ എത്തിയപ്പോള്‍ കാണാതെ വന്നതിനെ തുടര്‍ന്നായിരുന്നു അന്വേഷിച്ചത്. ശക്തമായ ഒഴുക്കിലും മനോധൈര്യം വിടാതെ മുറുകെ പിടിച്ചു കിടന്നതാണ് കാര്‍ത്ത്യായനിയമ്മയുടെ ജീവന്‍ രക്ഷിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....