News Beyond Headlines

29 Friday
November

ലിംഗം ഛേദിച്ച നടപടിക്കെതിരെ ജോയ്മാത്യു

ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിയെ അഭിനന്ദിച്ച രാഷ്ട്രീയ നേതാക്കൾക്കെതിരെ നടൻ ജോയ് മാത്യു. ലിംഗംമുറിക്ക്‌ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ്‌ത്തുകയാണു നേതാക്കൾ ചെയ്തതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മൂന്നുമാസം മുബ്‌ ഒരു ക്രിസ്ത്യൻ പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുൻ നിർത്തി അത്മീയവിഷയങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ലൈംഗിക ത്രഷ്ണകളാൽ നിയന്ത്രണം വിട്ടുപോകാതിരിക്കാൻ മൂന്നു നിർദ്ദേശങ്ങൾ ഞാൻ മുന്നോട്ട്‌ വെച്ചിരുന്നു. അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു. ലൈംഗിക ത്രഷ്ണകളെ അടിച്ചമർത്തുംബോഴാണല്ലോ പ്രശ്നം.
വന്ധ്യംകരണമാവുംബോൾ ലൈംഗികബന്ധമാവുകയുമാവാം തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകാതെയുമിരിക്കാം. എന്നാൽ വന്ധ്യംകരണത്തെക്കുറിച്ച്‌ വിവരമില്ലാത്ത പല മണ്ടന്മാരും പ്രത്യേകിച്ച്‌ മറ്റു മതങ്ങളിൽപ്പെട്ടവർ പുരോഹിതരുടെ ലിംഗം ഛേദിച്ചു കളയണം എന്ന മട്ടിൽ ട്രോളുകൾ ഇറക്കി. ക്രിസ്ത്യാനി എന്ന പേരു ചുമക്കുന്നത്‌ കൊണ്ട്‌ ഞാൻ മറ്റു മതക്കാരെപ്പറ്റി മിണ്ടിയില്ല എന്നേയുള്ളൂ. വ്യാജ അത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണൂ ഞാൻ എഴുതിയത്‌.
എന്നാൽ ചക്കിനു വെച്ചത്‌ കൊക്കിനു കൊണ്ടു എന്നു പറയുംബോലെ കാര്യങ്ങൾ ഇത്രപെട്ടെന്ന് പ്രയോഗത്തിൽ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സംഗതി കേട്ടവർക്കൊക്കെ ഹരം. പീഡനം എന്നാൽ പുരുഷലിംഗം മാത്രമാണെന്ന് കരുതുന്ന ഒരു വിധപ്പെട്ട എല്ലാവരും ഹാപ്പി. ലിംഗം പോയത്‌ ഒരു വിശ്വ ഹിന്ദുവിന്റേതാണെന്നറിഞ്ഞതിനാൽ സഖാക്കൾ അതിലേറെ ഹാപ്പി.
അത്യപൂർവമായി ചിരിക്കുന്ന, അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗംമുറിക്ക്‌ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ്‌ ത്തുകയാണു ചെയ്തത്‌. അതിനർഥം ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക്‌ സ്വയരക്ഷക്ക്‌ ലിംഗംമുറി ആവാം എന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?
നാട്ടിൽ നടക്കുന്ന ഏത്‌ ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട്‌ പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണു തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്‌. തുടർന്ന് വി എസ്‌ ,മന്ത്രി ജി സുധാകരൻ ,ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാർ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂർവ്വം വരവേറ്റു. ശശി തരൂർ മാത്രം വിവേകത്തോടെ കാര്യം കാണുവാൻ ശ്രമിച്ചു കാരണം നടന്ന കുറ്റക്രുത്യം -അതിന്റെ സത്യാവസ്തകൾ തെളിയിക്കപ്പെടേണ്ടതാണു.
അതിനുമുബേ കട്ട സപ്പോട്ടുമായി ആൽക്കൂട്ടം ഇരബിവരുന്നത്‌ വയലൻസിനോടുള്ള ആർത്തികൊണ്ടല്ലേ? ശാരീരികമായി പീഡിപ്പിക്കപ്പെടുംബോൾ ലിംഗമെന്നല്ല അക്രമിയെ കൊല്ലുന്നതിൽപ്പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണു ഞാൻ. ലിംഗംമുറി ഒരു നിയമമായി അവതരിപ്പിച്ച്‌ നിയമസഭയിൽ പാസ്സാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്‌. ലിംഗംമുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാം കാരണം പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയും ഇക്കാര്യത്തിൽ സന്തുഷ്ടനാണു. സഭയിൽ ഒറ്റക്കാണെങ്കിലും ധർമ്മാ ധർമ്മങ്ങളുടെ കാവലാൾ പ്രതീകമായ രാജേട്ടനും ലിംഗം മുറി നിയമത്തിനു ധാർമ്മിക പിന്തുണ നൽകാതിരിക്കില്ല.
സ്തീകൾക്ക്‌ നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക്‌ അറുതി വരാതാകുംബോഴാണു ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുക. നാടിനെ വിറപ്പിച്ചു നിർത്തിയിരുന്ന ഗുണ്ടകളെയും ഫ്യൂഡൽ പ്രഭുക്കളേയും ജനങ്ങൾ പൊറുതികേടുകൊണ്ട്‌ തലയറുത്തിട്ടപ്പോഴും ഇതുപോലുള്ളആർപ്പു വിളികൾ ഉയർന്നിരുന്നു. കേരളത്തിലെ സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടതായ ഭരണകൂടത്തിനു അതിനു സാധിക്കുന്നില്ല അഥവാ സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടത്‌ ഭരണകൂടമല്ല. സ്ത്രീകൾ തന്നെയാണു എന്നതാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്‌? നീതിക്ക്‌ വേണ്ടി ആയുധമെടുക്കാം.
ഏതയാലും, ലിംഗമുറി നിയമം താമസിയാതെ നടപ്പിൽ വരും അതോടെ കത്തി കച്ചവടം ഇനി പൊടിപൊടിക്കും. സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകൾ മടവാൾ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദ്രുശ്യം താമസിയാതെ നമുക്ക്‌ കാണാം.ഊരിപ്പിടിച്ച കത്തി വേണോ അതൊ "എസ്‌" മോഡൽ കത്തിവേണോ എന്ന ചോദ്യം മാത്രമേ ഇനി ബാക്കിയുള്ളൂ.
ബാക്കിയവുന്ന ചോദ്യം ഇതാണു: അപ്പോൾ നീതിക്കു വേണ്ടി ആയുധമെടുക്കാം,അല്ലേ ബഹുമാനപ്പെട്ട നിയമ നിർമാതാക്കളേ?
കഴിഞ്ഞ ദിവസമാണ്​ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചത്​. സംഭവത്തിനു ശേഷം പൊലീസ്​സ്റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസിന്​ മൊഴി നൽകിയിരുന്നു. പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ ഇപ്പോള്‍ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സയിലാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....