News Beyond Headlines

27 Wednesday
November

സൈബര്‍ ആക്രമണത്തിന്റെ വലയില്‍ കേരളവും

സൈബര്‍ ആക്രമണത്തിന്റെ വലയില്‍ കേരളവും. വാന്നക്രൈ റാന്‍സംവേര്‍ എന്ന അപകടകരമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ ആക്രമണത്തില്‍ കേരളത്തിലെ അഞ്ചു ജില്ലകളിലെ ഏഴിടങ്ങളിലെ പഞ്ചായത്ത്‌ ഓഫീസുകളിലെ ഏതാനും കമ്പ്യൂട്ടറുകള്‍ നിശ്‌ചലമായെന്നാണ്‌ റിപ്പോര്‍ട്ട്‌.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട്‌ ജില്ലകളിലെ ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളിലാണ്‌ സൈബര്‍ ആക്രമണം സ്‌ഥിരീകരിക്കപ്പെട്ടിട്ടുള്ളത്‌. രണ്ടാംശനിയും ഞായറാഴ്‌ചയും കഴിഞ്ഞ്‌ ഇന്നലെ ഓഫീസുകള്‍ തുറന്നപ്പോഴാണ്‌ കമ്പ്യൂട്ടര്‍ ഹാക്ക്‌ ചെയ്യപ്പെട്ടിട്ടിരിക്കുകയാണെന്നും കമ്പ്യൂട്ടറിലെ വിവരങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിന്‍( ഡിജിറ്റല്‍ നാണയം) നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഭീഷണിസന്ദേശങ്ങള്‍ പഞ്ചായത്ത്‌ ഓഫീസുകളിലെ കമ്പ്യൂട്ടറുകളുടെ സ്‌ക്രീനില്‍ തെളിഞ്ഞത്‌.
വെള്ളിയാഴ്‌ച തന്നെ ഇത്തരം സന്ദേശം പല കമ്പ്യൂട്ടറുകളിലും വന്നെങ്കിലും സൈബര്‍ ആക്രമണമാണിതെന്ന്‌ ഉദ്യോഗസ്‌ഥരില്‍ പലര്‍ക്കും മനസിലായില്ല. വെള്ളിയാഴ്‌ച മുതലാണ്‌ ലോകവ്യാപകമായി വാന്നക്രൈ എന്ന മാല്‍വേര്‍(വൈറസ്‌) കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ കടന്നുകയറി ഹാക്കിങ്‌ തുടങ്ങിയത്‌.കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ ഏറെയും സ്വതന്ത്ര സോഫ്‌റ്റ്‌വേറായ ലിനക്‌സാണ്‌ ഉപയോഗിക്കുന്നതെങ്കിലും ആക്രമണത്തിനിരയായത്‌ വിന്‍ഡോസ്‌-7 ഒ.എസില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....