പാര്‍ട്ടിഅനുകൂലികളില്‍നിന്നു സദാചാരഗുണ്ടാ ആക്രമണം നേരിടേണ്ടിവന്ന പാര്‍ട്ടിപ്രവര്‍ത്തകനെ പരസ്യമായി ശാസിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തനിക്കും പ്രതിശ്രുതവധുവിനും കൂത്തുപറമ്പ് രക്‌തസാക്ഷി സ്‌മാരകസ്‌തൂപത്തിനു സമീപം നേരിട്ട ദുരനുഭവം ഫെയ്‌സ്‌ബുക്കില്‍ വിവരിച്ച ആകാശ് തില്ലങ്കേരി എന്ന പാര്‍ട്ടി അംഗത്തിനെതിരേയാണ് കടുത്ത അച്ചടക്കലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി പി. ജയരാജന്‍ ഫെയ്‌സ്‌ബുക്ക് കുറിപ്പെഴുതിയത്.പി. ജയരാജന്റെ ഫെയ്‌സ്‌ബുക്ക്
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് രക്‌തസാക്ഷി സ്‌തൂപത്തിനു സമീപത്തിരുന്ന് ഒരു യുവാവും യുവതിയും സംസാരിക്കുകയും അത് ഏതാനും ചിലര്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലയുണ്ടായി. തെറ്റ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന വ്യക്‌തികള്‍ സി.പി.എം. അനുഭാവികളും ഈ വിഷയം പ്രചരിപ്പിച്ച ആകാശ് എന്ന യുവാവ് സി.പി.എം. അംഗവുമാണ്. ആ നിലയില്‍ നോക്കുമ്പോള്‍ പാര്‍ട്ടി അനുഭാവിയേക്കാള്‍ ഉത്തരവാദിത്വം പാര്‍ട്ടി അംഗത്തിനുണ്ട്. ഒരു പാര്‍ട്ടി അംഗം പ്രശ്‌നങ്ങളെ പരിശോധിക്കേണ്ടത് വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും അടിസ്‌ഥാനത്തിലാണ്.
ഇങ്ങനെയൊരു വിഷയം ഉണ്ടായപ്പോള്‍ ആകാശ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നു. അവിടെവച്ചുതന്നെ പറഞ്ഞുപരിഹരിക്കാന്‍ പറ്റുമായിരുന്ന ഒരു പ്രശ്‌നത്തെ ഈ നിലയിലേക്ക് എത്തിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണം. മാത്രമല്ല, നവമാധ്യമത്തില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നിലയില്‍ പ്രചാരണം നടത്തിയത് ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ അച്ചടക്കലംഘനമാണ്. പോലീസ് അകാരണമായി മര്‍ദിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കണം.
അതിനുപകരം ഈ വിഷയത്തെ പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ തെറ്റായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത് ശരിയല്ല. ഫെയ്‌സ്‌ബുക്ക് പോസ്‌റ്റില്‍ കൂത്തുപറമ്പിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് ഒന്നുമറിയാത്ത ആളുകള്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരായ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇതിനു കാരണക്കാരന്‍ ആകാശല്ലാതെ മറ്റാരുമല്ല. ഇത് പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ വിഷയം സംബന്ധിച്ച് ആകാശ് പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെടുകയോ തനിക്കുണ്ടായ അനുഭവം പറയുകയോ ചെയ്‌തിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ഒരു പാര്‍ട്ടി അംഗത്തിന് സ്വന്തം ഘടകത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ അതിനുപകരം എതിരാളികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റുന്ന വിധം നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ആകാശാണ് സ്വയം വിമര്‍ശനം നടത്തേണ്ടത്. ഈ പ്രശ്‌നത്തെ സമഗ്രമായി കാണാതെയും മനസിലാക്കാതെയും അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി അംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും ശരിയല്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....