കിടിലന്‍ ഫീച്ചറുകളുമായി പഴയ നോക്കിയ 3310 ഫോണ്‍ ഏപ്രില്‍ 28 ന് വിപണിയിലെത്തും. ജര്‍മനിയിലും ഓസ്ട്രിയയിലുമായിരിക്കും ഫോണ്‍ ആദ്യം ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3400 രൂപയോളമായിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വിലയേക്കാള്‍ ആളുകളുടെ നോസ്റ്റാള്‍ജിയ മുതലെടുക്കുക എന്നതാണ് ഈ തിരിച്ചുവരവിലൂടെ നോക്കിയ ഉദ്ദേശിക്കുന്നത്.
ഇരട്ട സിം, രണ്ടു മെഗാപിക്സൽ ക്യാമറ എന്നിവയുമായാണ് പുതിയ ഫോണ്‍ എത്തുന്നത്. ഫിസിക്കൽ കീബോർഡ് തന്നെയാണ് ഈ ഫോണിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഴയ ഫോണിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്പ്ലെയില്‍ നിന്ന് കളര്‍ ഡിസ്പ്ലെയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാമെന്നതും ഈ ഫോണിന്റെ പ്രധാന പ്രത്യേകതയാണ്.
3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പതിയ ഹാൻഡ്സെറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ്, മഞ്ഞ, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെയുള്ള നാലു നിറങ്ങളിലാണ് ഫോൺ ഇറങ്ങിയിരിക്കുന്നത്. ക്യാമറയ്ക്ക് എൽഇഡി ഫ്ലാഷും നല്‍കിയിട്ടുണ്ട്. ഹെഡ്ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ്, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....