News Beyond Headlines

27 Wednesday
November

മൂന്നാറിലെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം എന്ത്‌ ?

മൂന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കുന്നത് നിർത്തിവെച്ച സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉ‌മ്മൻചാണ്ടി. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാമെന്ന് ഉറപ്പ് നൽകിയശേഷമാണ് കൈയേറ്റഭൂമി പൊളിക്കുന്നത് സർക്കാർ നിർത്തിവെച്ചത്. ഇതിനെതിരെയാണ് ഉമ്മൻചാണ്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
സര്‍വകക്ഷി യോഗം വിളിക്കാത്തത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നു. ഒരാഴ്ച ആയിട്ടും തിയതി പോലും അറിയിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മൂന്നാറില്‍ സിപിഐയും റവന്യൂമന്ത്രിയും എടുത്ത നിലപാടിനൊപ്പമാണ് ജനങ്ങള്‍. കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്ന ആവശ്യം തന്നെയാണ് പ്രദേശത്തെ ജനങ്ങൾക്കുള്ളത്.
പെമ്പിളൈ ഒരുമൈയുടെ സമരസ്ഥലം സന്ദര്‍ശിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും എംഎം മണിയുടെ വിഷയം നിലനിർത്തി ചർച്ച ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ രംഗത്തെത്തിയിരുന്നു. മണിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചയോടെ മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരവേദിയിലേക്ക് എത്തും. വിവാദപ്രസംഗത്തില്‍ മന്ത്രി എംഎം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാംദിവസത്തിലേക്ക് കടക്കുകയാണ്. മണിയെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റാതെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....