News Beyond Headlines

27 Wednesday
November

പ്രേതങ്ങള്‍ കുടിയേറുന്ന ദ്വീപ്…!

മെക്‌സിക്കോ സിറ്റിയില്‍ നിന്നു രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ പാവദ്വീപില്‍ എത്തിച്ചേരാന്‍ കഴിയും. ദ്വീപിലേയ്ക്ക് അടുക്കും മുമ്പേ കാണാന്‍ കഴിയും മരങ്ങളില്‍ തൂങ്ങി കിടക്കുന്ന ആയിരക്കണക്കിനു പാവകള്‍. അടുത്തേയ്ക്കു വരും തോറും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ചിലതിനു കയ്യില്ല മറ്റു ചലിതിനു കാലുകളില്ല തടിച്ചതും മെലിഞ്ഞതുമായ പാവകള്‍, ചോരനിറത്തിലുള്ളതും ചെതുമ്പലു പിടിച്ചതുമായ അവ മരങ്ങളില്‍ തുങ്ങി കിടക്കുന്നു. ചിലത് തലമുടിയിഴകളില്‍ തുങ്ങിക്കിടക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ചില പാവകളുടെ കണ്ണുകളില്‍ നിന്നും മൂക്കുകളില്‍ നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നതു കാണാം. ചിലതിനു കോമ്പല്ലുകള്‍ ഉണ്ടാകും... അവ നിഗുഢമായ ചിരിയാടെ നിങ്ങളെ തുറിച്ചു നോക്കും. ചൈനാംപാസ് എന്നാണ് ഈ പ്രേതപ്പാവകളുടെ ദ്വീപ് അറിയപ്പടുന്നത്. ദ്വീപ് സന്ദര്‍ശിച്ച പലര്‍ക്കും പ്രേതനുഭവം ഉണ്ടായതായി പറയുന്നു.
1970 കളിലാണു ജൂലിയന്‍ സാന്റാന ബൈറ എന്നയാള്‍ ഈ പാവ ദ്വീപിലേയ്ക്കു എത്തിയത്. കാമുകിയുമായി വേര്‍പിരിഞ്ഞ ഇയാള്‍ ഏകാന്തവാസത്തിനായി തിരഞ്ഞെടുത്തതായിരുന്നു ഇവിടം. ഇയാള്‍ ദ്വീപില്‍ പൂക്കളും പച്ചക്കറികളുമൊക്കെ കൃഷി ചെയ്ത് വിദൂരത്തുള്ള ടൗണില്‍ കൊണ്ടു പോയി വിറ്റായിരുന്നു ജീവിച്ചിരുന്നത്. ആരോടും മിണ്ടാതെ ദ്വീപില്‍ തട്ടിക്കൂട്ടിയ മരവീട്ടിലായിരുന്നു ഇയാളുടെ താമസം. ഒരു ദിവസം, ജൂലിയന്‍ നടക്കാനിറങ്ങിയപ്പോള്‍ ദ്വീപിന്റെ തിരത്ത് വെള്ളത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മരവിച്ച മൃതശരീരീം കണ്ടു. എന്നാല്‍ അത് എവിടെ നിന്നാണെന്നോ ആരുടേതാണെന്നോ വ്യക്തമല്ലായിരുന്നു.
എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ തുടങ്ങി രാത്രിയില്‍ വീടിനു ചുറ്റും കുട്ടികളുടെ കാലൊച്ചകള്‍, ദൂരെ നിന്ന് ഏതോ പെണ്‍കുട്ടിയുടെ വേദന നിറഞ്ഞ കരച്ചില്‍ ചുറ്റും ആരൊക്കയേ പിറുപിറുക്കുന്നു. അടുത്ത ദിവസം ആ പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നയിടത്ത് ഒരു പാവ ഒഴുകിയെത്തി. ആ പാവ ജൂലിയന്‍ അടുത്തുള്ള മരത്തില്‍ കെട്ടിനിര്‍ത്തി. തുടര്‍ന്ന് ദിവസവും പാവകള്‍ തീരത്ത് ഒഴുകിയെത്തി തുടങ്ങി. ഒഴുകിയെത്തിയ ഓരോ പാവകളും ജൂലിയന്‍ ഇത്തരത്തില്‍ താമസിക്കുന്ന വീടിനു ചുറ്റും കമ്പിവേലികളിലും മരത്തിലുമൊക്കെ കെട്ടി വച്ചു. മരിച്ചവരുടെ ആത്മാക്കള്‍ ഓരോ പാവകളിലും പ്രവേശിക്കും എന്നായിരുന്നു ജൂലിയന്റെ വിശ്വാസം.
എന്തായാലും ദിനംപ്രതി പാവകളുടെ എണ്ണം കൂടി. 2001 ല്‍ ദി്വീപിലെത്തിയ ജൂലിയന്റെ ബന്ധു കണ്ടത് ആ പെണ്‍കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് ജൂലിയനും മരിച്ചു കിടക്കുന്നതാണ്. അദ്ദേഹത്തിന്റെ ആത്മാവും ദ്വീപിലെ പാവകളില്‍ ഒന്നില്‍ പ്രവേശിച്ചു എന്നാണ് വിശ്വാസം. ജൂലിയന്റെ കുടുംബം പിന്നീട് ഈ ദ്വീപ് ഏറ്റെടുത്തു. ഇവര്‍ ഇവിടേയ്ക്കു ടൂറിസം പ്രേമോട്ട് ചെയ്യുന്നു. ഐക്യരാഷ്ട്രസഭ ഹെറിറ്റേജ് സൈറ്റായും ഈ പ്രദേശത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാര്‍ എല്ലാ വര്‍ഷവും ഈ പ്രദേശത്ത് എത്തുന്നു. കണ്ടതില്‍ വച്ച് ഏറ്റവും അസ്വസ്ഥതയുളവാക്കുന്ന ദ്വീപ് എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ച്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....