റോഡ് വെട്ടിപ്പൊളിക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദം ശക്തമായ നിബന്ധനകള്‍ക്ക് വിധേയമായി മാത്രം നല്‍കിയാല്‍ മതിയെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് പ്രത്യേതസമിതിയും രൂപീകരിക്കുകയുണ്ടായി.
ഇനി മുതല്‍ പണമടക്കുന്നവര്‍ക്ക് മാത്രമേ വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതിനുള്ള അനുമതി ലഭിക്കുകയുളളൂ. വര്‍ക്ക് തുടങ്ങുന്നതിന് മുമ്പ് പൊതുമരാമത്ത് റോഡ് വിഭാഗത്തെയും പൊലീസിനെയും വിവരം അറിയിച്ചിരിക്കണം. നിര്‍ദ്ദേശിച്ച പണികള്‍ ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ രാത്രി ചെയ്യുകയും വേണം.
കുഴിയെടുക്കുന്ന ഭാഗത്ത് താല്‍ക്കാലികമായി മണ്ണിട്ടു മൂടിയശേഷം സിമന്റോ ടാറോ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചിരിക്കണം. റോഡ് വെട്ടിപ്പൊളിച്ച് ജോലി ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാകാത്ത രീതിയില്‍ നിശ്ചിതസമയത്തിനുള്ളില്‍ തീര്‍ക്കുകയും വേണം. റോഡ് കുറുകെ മുറിക്കുമ്പോള്‍ ഒരു ഭാഗം പൂര്‍ത്തിയായതിന് ശേഷമേ മറുഭാഗത്ത് പണി തുടങ്ങാവൂ. പുതിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അത്യാവശ്യസ്ഥലങ്ങളില്‍ പൈപ്പ് ഇടുന്നതിനും മറ്റുമായി കോണ്‍ക്രീറ്റ് ചാലുകള്‍, കുഴികള്‍ തുടങ്ങിയവ റോഡ്‌സ് വിഭാഗത്തിന്റെ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ യോഗം നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....