മലപ്പുറത്തേറ്റ തിരിച്ചടിക്ക് പരിഹാരം കാണാന്‍ അമിത് ഷാ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ പാര്‍ട്ടി സംവിധാനത്തില്‍ കാര്യമായ മാറ്റത്തിനും ആലോചനയുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പംകൂട്ടുന്നത് അടക്കമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ അടുത്ത മാസം കേരളത്തിലെത്തും. ജൂലൈ 25,26,27 എന്നി തിയതികളില്‍ അമിത് ഷാ കേരളത്തില്‍ എത്തും.
സന്ദര്‍ശനത്തിനിടെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം. മാണിയുമായി ചര്‍ച്ച നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട് ഇടതില്‍ ചേക്കേറിയ രാഷ്ട്രീയ നിരീക്ഷകനെയും കൊത്തുക എന്ന ലക്ഷ്യവും പിന്നിലുണ്ടെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ ഭൂരിഭാഗമുള്ള മണ്ഡലത്തില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനാണു നീക്കം. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ നിയമിക്കുന്ന കാര്യത്തില്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനു മുമ്പ് അന്തിമ തീരുമാനമുണ്ടാകും.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കി തെരഞ്ഞെടുപ്പു നേരിടാന്‍ ഒരുങ്ങുന്നുവെന്നതാണ് ഇതില്‍ പ്രധാനം. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പകരക്കാരനെ കണ്ടെത്താനാകാത്തതാണ് ഇതിനു തടസം. ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരും കേന്ദ്രമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. സമൂഹത്തില്‍ പൊതുസ്വീകാര്യരായ വ്യക്തികളെ പാര്‍ട്ടിയുടെ ഭാഗമാക്കണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രധാന നിര്‍ദേശം. കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമൊരുങ്ങുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ അതു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമുണ്ട്. ഇതിനു പരിഹാരമായാണ് പാര്‍ട്ടിയോടു വിരോധമില്ലാത്ത പൊതുസമ്മതരെ കണ്ടെത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....