സര്‍ക്കാറിന്റെ രണ്ടു രൂപനിരക്കില്‍ അരിനല്‍കാനുള്ളവരുടെ പട്ടികയില്‍ നിന്ന് ദരിദ്രര്‍ പുറത്തും പത്തേക്കര്‍ ഭൂമി ഉള്ളവര്‍ അകത്തും. 1.21 കോടിപേര്‍ക്ക് രണ്ടു രൂപനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാനായിരുന്നു സംസ്ഥാനനസര്‍ക്കാറിന്റെ തീരുമാനം. ഇങ്ങനെയുള്ളവരെ കണ്ടെത്താനായി തയ്യാറാക്കിയ പട്ടികയിലാണ് അര്‍ഹതയില്ലാത്തവര്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്.
മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 1.54 കോടിപേര്‍ക്ക് സൗജന്യധാന്യം നല്‍കുന്നുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് സബ്‌സിഡി നിരക്കില്‍ അരിനല്‍കുന്നത്. എന്നാല്‍ കുടിവെള്ളം, ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ ഇല്ലാത്തവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍, മാരകരോഗമുള്ളവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ എന്നിവരെ കണ്ടെത്താതെ മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ പരിഗണിച്ചതിലൂടെയാണ് അപാകം സംഭവിച്ചത്.
അതേസമയം നാലു ചക്രവാഹനങ്ങള്‍ ഉണ്ടെന്ന കാരണം കാണിച്ച് ഒഴിവാക്കിയ 8.7 ലക്ഷം പേര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിന് പുറമേ 1000 ചതുരശ്രയടിക്ക് മുകളില്‍ വീടുള്ളവരെ ഉള്‍പ്പെടുത്തിയതോടെ 24 ലക്ഷംപേര്‍ അര്‍ഹരായി. ഗ്രാമപ്രദേശങ്ങളില്‍ ഒരേക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പത്തേക്കര്‍ ഭൂമിയുള്ളവര്‍ക്കും രണ്ടുരൂപ അരി ലഭിക്കുന്ന സ്ഥിതിയായി. ഈ വിഭാഗത്തില്‍ 1.21 ലക്ഷം പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ രണ്ടു രൂപനിരക്കില്‍ അരിനല്‍കാനുള്ളവരുടെ പട്ടികയില്‍ വീഴ്ച വന്നതോടെ പട്ടിക മരവിപ്പിക്കാനാണ് തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....